തിരുവനന്തപുരം മെട്രോ പദ്ധതിക്കായി കൊച്ചി മെട്രോ സമര്‍പ്പിച്ച സിഎംപി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചില്ല. പുതുക്കിയ സിഎംപി സമര്‍പ്പിക്കാന്‍ ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടും കൊച്ചി മെട്രോ ഇതുവരെ നല്‍കിയിട്ടില്ല.
കൊച്ചി: തിരുവനന്തപുരം മെട്രോ നടപടികളില്‍ മെല്ലെപ്പോക്ക്. കൊച്ചി മെട്രോ നല്‍കിയ സിഎംപി (comprehensive mobility plan) സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. കേന്ദ്ര മാനദണ്ഡപ്രകാരം സിഎംപി പുതുക്കണമെന്ന് കൊച്ചി മെട്രോയോട് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. കേന്ദ്ര നിയമം അനുസരിച്ച് 20 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിലെ മെട്രോ അനുവാദം നല്‍കുകയോള്ളൂ. എന്നാല്‍ തിരുവനന്തപുരം മെട്രോയ്ക്കായി കൊച്ചി മെട്രോ തയ്യാറാക്കിയ സി എം പിയില്‍ ഈ ജനസംഖ്യ ഇല്ല. തുടര്‍ന്നാണ് സിഎംപി പുതുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊച്ചി മെട്രോയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ പുതുക്കിയ സിഎംപി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും കൊച്ചി മെട്രോ ഇതുവരെ നല്‍കിയിട്ടില്ല.
തിരുവനന്തപുരം മെട്രോ നടപടികളില്‍ മെല്ലെപ്പോക്ക്; കൊച്ചി മെട്രോ നല്‍കിയ പ്ലാനിന് അനുമതിയില്ല, പ്ലാന്‍ പുതുക്കി നല്‍കണമെന്ന് സര്‍ക്കാര്‍




