Home Kasaragod കേരള കേന്ദ്ര സര്‍വകലാശാല ‘പ്രേരണ’: എക്കണോമിക്സ് ചാമ്പ്യന്മാര്‍

കേരള കേന്ദ്ര സര്‍വകലാശാല ‘പ്രേരണ’: എക്കണോമിക്സ് ചാമ്പ്യന്മാര്‍

by KCN CHANNEL
0 comment

പെരിയ: വിദ്യാര്‍ത്ഥികളുടെ അക്കാദമിക് മികവ് വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള കേന്ദ്ര സര്‍വകലാശാല സംഘടിപ്പിച്ച ‘പ്രേരണ’യില്‍ 39 പോയിന്റ് നേടി എക്കണോമിക്സ് വകുപ്പ് ചാമ്പ്യന്മാരായി. മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലുവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ വൈസ് ചാന്‍സലേഴ്‌സ് റോളിംഗ് ഷീല്‍ഡ് വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. ആല്‍ഗുറില്‍നിന്ന് എക്കണോമിക്സ് വിദ്യാര്‍ത്ഥികള്‍ ഏറ്റുവാങ്ങി. ജസ്റ്റ് എ മിനിട്ട്, കൊഗ്നിറ്റീവ് എബിലിറ്റി ടെസ്റ്റ്, സുഡോക്കു, റോള്‍ പ്ലെ, ലെറ്റര്‍ റൈറ്റിംഗ്, ക്വിസ്, ഡിബേറ്റ്, ഷോര്‍ട്ട് ഫിലിം തുടങ്ങി വിവിധ മത്സരങ്ങളാണ് ‘പ്രേരണ’യുടെ ഭാഗമായി നടത്തിയത്. ഓരോ വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, ഗായകന്‍ അഖില്‍ ദേവ്, ഡീന്‍ സ്റ്റുഡന്റ്‌സ് വൈല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, പ്രേരണ കോര്‍ഡിനേറ്റര്‍ ഡോ. ശ്യാം പ്രസാദ്, സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ. വിഷ്ണു പ്രസാദ്, ജനറല്‍ സെക്രട്ടറി അബ്ദുള്‍ സഹദ് എന്‍.വി. എന്നിവര്‍ സംബന്ധിച്ചു.

You may also like

Leave a Comment