Home Kasaragod സഹൃദയ ക്രിക്കറ്റ് ലീഗ് സീസണ്‍ 3- ബോംബൈ ബ്ലാസ്റ്റേഴ്‌സ് ചാമ്പ്യന്മാര്‍

സഹൃദയ ക്രിക്കറ്റ് ലീഗ് സീസണ്‍ 3- ബോംബൈ ബ്ലാസ്റ്റേഴ്‌സ് ചാമ്പ്യന്മാര്‍

by KCN CHANNEL
0 comment

വി.കെ പാറ : സഹൃദയ വേദി സ്‌പോര്‍ടിങ് ക്ലബ്ബിന്റെ പതിമൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ് സംഘടിപ്പിച്ച ടി.എം ഇഖ്ബാല്‍ മെമ്മോറിയല്‍ ട്രോഫി സഹൃദയ ക്രിക്കറ്റ് ലീഗില്‍ ബോംബൈ ബ്ലാസ്റ്റേഴ്‌സ് ചാമ്പ്യന്മാരായി. 4 ടീമുകള്‍ അണിനിരന്ന ലീഗില്‍ എസ്പാനിയൊക്കെ തിരെ ഒമ്പത് വിക്കറ്റിനായിരുന്നു ബോംബൈയുടെ വിജയം. നാലൊവറില്‍ എസ്പാനിഒ എടുത്ത 42 റണ്‍സ് വിജയലക്ഷ്യം 7 പന്ത് ബാക്കി നില്‍ക്കെ ബോംബൈ മറികടക്കുകയായിരുന്നു. ബോംബൈയുടെ നുഹാസ് ഫൈനല്‍ മാന്‍ ഓഫ് ദ മാച്ചായും ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബോളര്‍, മോസ്റ്റ് സിക്‌സര്‍ അവാര്‍ഡുകളിലേക്ക് തെരഞ്ഞെടുത്തു. എസ്പാനിയൊയുടെ യാസര്‍ മികച്ച ക്യാച്ചര്‍ അവാര്‍ഡും ലീഗിന്റെ മികച്ച കളിക്കാരനായും സി. എച്ച് ഫൈറ്റേഴ്‌സ് താരം ജംഷീദ് എമര്‍ജിങ് താരമായും ടീമിലെ ശ്രീജിത്ത് മികച്ച വിക്കറ്റ് കീപ്പറായും തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് എസ്പാനിഒ റണ്ണേഴ്‌സ് ആവുന്നതതെന്നതും ശ്രദ്ധേയമായിരുന്നു.

ചേര്‍ത്തു നില്‍പ്പിന്റെ പതിമൂന്നാണ്ട്
സഹൃദയ വേദി സ്‌പോര്‍ടിങ് ക്ലബ്ബ് പതിമൂന്നാം വാര്‍ഷികാഘോഷം

You may also like

Leave a Comment