മത്സരം ആരംഭിച്ചപ്പോള്‍ നാപോളി ടീമും ആഴ്സണല്‍ കളിക്കാരെ വളഞ്ഞു. ഗോളടിക്കാന്‍ സമ്മതിക്കില്ലെന്ന വാശി. മത്സരത്തിലുടനീളം മേധാവിത്വം പുലര്‍ത്തിയ ഇംഗ്ലീഷ് ക്ലബ്ബ് ഏത് നിമിഷവും ഗോളടിക്കും എന്ന് തോന്നിപ്പിച്ചു. ഒടുവില്‍ അത് സംഭവിച്ചു.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ക്ലബ്ബ് നാപോളിയെ നേരിടുന്ന ആഴ്സണലിനെ പിന്തുണയ്ക്കാന്‍ നിരവധി ആരാധകര്‍ അവിടേക്ക് യാത്ര പുറപ്പെട്ടിരുന്നു. അവരോട് ആഴ്സണല്‍ ക്ലബ്ബ് മാനേജ്മെന്റ് ആവശ്യപ്പെട്ടത്, യാതൊരു കാരണവശാലും ക്ലബ്ബിന്റെ ജഴ്സി ധരിച്ച് നാപോളി ആരാധകര്‍ക്ക് മുന്നില്‍ പെടരുത് എന്നായിരുന്നു. അതുപോലെ, ഒറ്റക്ക് യാത്ര ചെയ്യുന്നതും ശ്രദ്ധിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി. ആഹ്ലാദപ്രകടനം ഗ്രൗണ്ടിനുള്ളില്‍ മാത്രം മതിയെന്നും ക്ലബ്ബ് നിര്‍ദേശിച്ചു.
മത്സരം ആരംഭിച്ചപ്പോള്‍ നാപോളി ടീമും ആഴ്സണല്‍ കളിക്കാരെ വളഞ്ഞു. ഗോളടിക്കാന്‍ സമ്മതിക്കില്ലെന്ന വാശി. മത്സരത്തിലുടനീളം മേധാവിത്വം പുലര്‍ത്തിയ ഇംഗ്ലീഷ് ക്ലബ്ബ് ഏത് നിമിഷവും ഗോളടിക്കും എന്ന് തോന്നിപ്പിച്ചു. ഒടുവില്‍ അത് സംഭവിച്ചു. എഴുപത്തഞ്ചാം മിനുട്ടില്‍ നായകന്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡിന്റെ തകര്‍പ്പന്‍ ഗോള്‍. നാപ്പിള്‍സില്‍ ആഴ്സണലിന് ജയം (1-0). 1500 ലേറെ വരുന്ന ആഴ്സണല്‍ ആരാധര്‍, അവരുടെ നായകന്‍ ബോക്സിന് പുറത്ത് വെച്ച് നേടിയ തകര്‍പ്പന്‍ ഗോളും, ജയവും നാപോളി ആരാധകരെ ഭയമേതുമില്ലാതെ ആഘോഷിക്കുന്ന കാഴ്ചയാണ് പിന്നീട് ഇറ്റലിയില്‍ കണ്ടത്.
ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡിന്റെ പേരുകള്‍ ചൊല്ലിക്കൊണ്ടായിരുന്നു ഗണ്ണേഴ്സ് ഫാന്‍സ് അര്‍മാദിച്ചത്. പരിക്കിന്റെ നീണ്ട ഇടവേളക്ക് ശേഷം തകര്‍പ്പന്‍ ഫോമിലേക്ക് തിരിച്ചെത്തിയ ഒഡെഗാര്‍ഡാണ് ഇപ്പോള്‍ താരം. കഴിഞ്ഞ സീസണില്‍ പരിക്കുകള്‍ കാരണം നിരവധി മത്സരങ്ങള്‍ നഷ്ടപ്പെടുകയും ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുകയും ചെയ്ത നോര്‍വെ ദേശീയ താരത്തിന് പുതിയ ക്ലബ്ബ് സീസണിന്റെ തുടക്കത്തില്‍ തന്നെ ഫോം വീണ്ടെടുത്തിരിക്കുന്നു. കഴിഞ്ഞ സീസണില്‍ 36 മത്സരങ്ങളില്‍ നിന്ന് ആകെ ഒരു ഗോള്‍ മാത്രം നേടാനായ ഒഡെഗാര്‍ഡ്, ഈ സീസണില്‍ കളിച്ച ആദ്യ 5 മത്സരങ്ങളില്‍ നിന്ന് 4 ഗോളുകള്‍ അടിച്ചുകൂട്ടി. ഇംഗ്ലീഷ്പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരായ ലണ്ടന്‍ ഡെര്‍ബിയില്‍ 2-1ന് ആഴ്സണല്‍ വിജയിച്ചപ്പോള്‍ വിജഗോള്‍ നേടിയത് ഒഡെഗാര്‍ഡ് ആയിരുന്നു. ആ മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ അദ്ദേഹം ലീഗിലെ ആ ആഴ്ചയിലെ മികച്ച പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടു.




