വിഷ്ണു മൂര്‍ത്തി തെയ്യത്തിന്റെ ഐതിഹ്യം പറയുന്ന ഹ്രസ്വചിത്രം പരദേവത റിലീസ് ചെയ്തു.

ശ്രീ ചന്ദ്രന്‍ പണിക്കര്‍ പ്രകാശനം ചയ്തു
മുണ്ടോള്‍ ദുര്‍ഗപരമേശരി ക്ഷേത്രത്തില്‍ ആണ് പ്രകാശനം

മുള്ളേരിയ : ഉത്തരമലബാറിലെ പ്രശസ്തമായ വിഷ്ണു മൂര്‍ത്തി തെയ്യത്തിന്റെ ഉത്ഭവ കഥയും ഐതിഹ്യവും പശ്ചാത്തലമാക്കി ഒരുക്കിയ പരദേവത എന്ന ഹ്രസ്വചിത്രം (Short Film) ഇന്ന് റിലീസ് ചെയ്തു.

യുവ സംവിധായകനായ സുരേഷ് രുദ്ര ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രധാന വേഷത്തില്‍ സംവിധായകന്‍ സുരേഷ് രുദ്ര അഭിനയിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് അനീഷ് പുതിയ തെരു ആണ് ആണ്. പശ്ചാത്തല സംഗീതം അനില്‍, എഡിറ്റിങ് ശബരീഷ് മുള്ളേരിയയും ഒരുക്കിയിരിക്കുന്നത്. രുദ്ര ക്രിയേഷന്‍ ആണ് ചിത്രം അവതരിപ്പിച്ചത്

തെയ്യത്തിന്റെ ചരിത്രവും കലയും പുതിയ തലമുറയ്ക്ക് മുന്നില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. യൂട്യൂബില്‍ രുദ്ര ക്രിയേഷന്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇതിനകം തന്നെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്

Scroll to Top