ഗര്‍ഭാശയഗള ക്യാന്‍സര്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കി

ബോവിക്കാനം:-സ്ത്രീകളെ ബാധിക്കുന്ന ഗര്‍ഭാശയ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ വേണ്ടി 14-15 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി നല്‍കുന്ന എച്ച് പി വി വാക്‌സിന് (ഹ്യൂമണ്‍ പാപ്പില്ലോമ വൈറസ്) മുന്നോടിയായി ഇരിയണ്ണി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി.തുടര്‍ന്ന് നൂറിലധികം കുട്ടികള്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കി.മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ ഷമീമ തന്‍വീര്‍ ക്ലാസ് എടുത്തു. ഹെഡ് മാസ്റ്റര്‍ എ എം അബ്ദുള്‍ സലാം അദ്ധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജിബി ജി ആര്‍,എം ലതിക, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സുമാരായ ലീന പ്രമോദ്,സി എം ആരാധന, ഹെല്‍ത്ത് ക്ലബ്ബ് നോഡല്‍ ടീച്ചര്‍ ആഷാ റോഷ്ണി വൈ, രജനി എ, ഉഷാ നന്ദിനി, മുഹമ്മദ് ഷെരീഫ് വരിക്കാത്തടത്തില്‍ എന്നിവര്‍ സംസാരിച്ചു.സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് അനു മുകുന്ദന്‍ സ്വാഗതവും എസ് ആര്‍ ജി കണ്‍വീനര്‍ കെ മിനീഷ് ബാബു നന്ദിയും പറഞ്ഞു.

Scroll to Top