വിദ്യാര്‍ത്ഥികള്‍ക്കുള്ള നീന്തല്‍ പരിശീലന പരിപാടി ‘അക്വാഫിറ്റ്’: ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വ്വഹിച്ചു

കേരളം സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ‘അക്വാഫിറ്റ്’നീന്തല്‍ പരിശീലന പരിപാടിയുടെ കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം നിര്‍വ്വഹിച്ചു. കാസര്‍കോട് നഗരസഭ വൈസ് ചെയര്‍മാന്‍ കെ.എം ഹനീഫ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വിദ്യശ്രീ, വാര്‍ഡ് മെമ്പര്‍ ഹനീഫ, സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് ജോയ് സിറിയക്, ആസിഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ റഫീഖ് സ്വാഗതവും പറഞ്ഞു. തന്‍ബീഹുല്‍ ഇസ്ലാം സ്‌കൂള്‍ എസ്.പി.സി ഓഫീസര്‍ ഇല്യാസ് നന്ദിയും പറഞ്ഞു.

സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ കേരളത്തിലുടനീളമുള്ള 14,000 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നീന്തല്‍ പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ അടിസ്ഥാനത്തില്‍ ഓരോ ജില്ലയില്‍ നിന്നും 1,000 വിദ്യാര്‍ത്ഥികള്‍ക്ക് വീതം ആദ്യഘട്ടത്തില്‍ പരിശീലനം ലഭ്യമാക്കും. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള അനുയോജ്യമായ നീന്തല്‍ക്കുളങ്ങള്‍ കണ്ടെത്തിയാണ് പരിശീലനം നല്‍കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പദ്ധതി താഴേത്തട്ടില്‍ നടപ്പിലാക്കുന്നത്. കേരളം നദികളും പുഴകളും ജലാശയങ്ങളും ഏറെയുള്ള സംസ്ഥാനമായതിനാല്‍ നീന്തല്‍ അറിയുക എന്നത് കായികപരമായ കഴിവ് മാത്രമല്ല, ജീവന്‍രക്ഷാ നൈപുണ്യം കൂടിയാണെന്നു വിലയിരുത്തിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്

Scroll to Top