കാസര്‍കോട്: കാസര്‍കോട് ബാങ്ക് റോഡില്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് എതിര്‍വശം പുതുതായി നിര്‍മ്മിച്ച ഈസ്റ്റാര്‍ സിറ്റി ഷോപ്പിങ് കോംപ്ലക്സ് ഇന്ന് രാവിലെ വര്‍ണാഭമായ ചടങ്ങില്‍ കുമ്പോല്‍ സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ നാടിന് സമര്‍പ്പിച്ചു. വികസനപാതയില്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന കാസര്‍കോട് നഗരത്തിന് തിലകംചാര്‍ത്തി ഗള്‍ഫിലെ പ്രമുഖ ഇലക്ട്രോണിക്ക് സ്ഥാപനമായ ഈസ്റ്റാര്‍ ഗ്രൂപ്പ് ഉടമയും സാമൂഹിക-ജീവ കാരുണ്യ രംഗത്തെ പ്രമുഖനുമായ മൊയ്‌നുദ്ദീന്‍ കെ.കെ പുറത്തിന്റെ ഉടമസ്ഥയിലാണ് ഈസ്റ്റാര്‍ സിറ്റി ഷോപ്പിങ് കോംപ്ലക്സ് പണിതുയര്‍ത്തിയത്. കുമ്പോല്‍ സയ്യിദ് ഷമീം തങ്ങള്‍ മുഖ്യാതിഥിയായി. മൊയ്നുദ്ദീന്‍ കെ.കെ പുറം അധ്യക്ഷത വഹിച്ചു. മാലിക് ദീനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, ഗഫാര്‍ സഅദി, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.എം ഹനീഫ്, അബ്ദുല്ല അത്ത, ഹംസ പള്ളിക്കര, അസ്ലം പടിഞ്ഞാര്‍, അന്തായി കളനാട്, ടി.എ ഷാഫി, മുജീബ് അഹ്‌മദ്, കെ.എം ബഷീര്‍, അസീസ് കൊട്ടൂടല്‍, മജീദ് തെരുവത്ത്, സലീം തളങ്കര, മാഹിന്‍ കോളിക്കര, റൗഫ് സുല്‍ത്താന്‍, സുരേഷ്, സലാം മൗലവി, മജീദ് കോളിയാട്, മുജീബ് തളങ്കര, സര്‍ദാര്‍ മുഹമ്മദ്, വേണുഗോപാല്‍, അഷ്റഫ് വൈറ്റ്, നൗഷാദ് ജഹ, സുലൈമാന്‍ ഹാജി ബാങ്കോട്, മുത്തലിബ്, മഹമൂദ് കല്‍ക്കണ്ടി, സാദിഖ് ഷമ്മ, ബച്ചി കാര്‍വാര്‍, പി.വി മൊയ്തീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള സ്വാഗതവും മാനേജിങ് ഡയറക്ടര്‍ മൊയ്‌നുദ്ദീന്‍ കെ.കെ പുറം നന്ദിയും പറഞ്ഞു.
കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന് എതിര്‍വശം ഈസ്റ്റാര്‍ സിറ്റി ഷോപ്പിങ് കോംപ്ലക്സ് കുമ്പോല്‍ സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു




