ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി

ഭാര്യയുടെ മരണത്തെ തുടര്‍ന്നുണ്ടായ കടുത്ത മനോവിഷമത്തിലും മാനസിക സംഘര്‍ഷത്തിലും കഴിയുകയായി ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ബിരിക്കുളംകൊട്ടമടലിലെ പവിത്രനെ (58) ആണ് വ്യാഴാഴ്ച രാത്രി സ്വന്തം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പവിത്രന്റെ ഭാര്യയും കാര്യാട്ടുചാല്‍ സ്വദേശിനിയുമായ ഗീത (46) കഴിഞ്ഞ മാസം 14-ാം തീയതിയാണ് ഇതേ വീട്ടിലാണ് ജീവനൊടുക്കിയത് .ഭാര്യയുടെ മരണത്തിനുശേഷം പവിത്രന്‍ കടുത്ത മനോവിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭാര്യയുടെ വേര്‍പാടിന്റെ തീരാദുഃഖത്തില്‍ കഴിയുന്നതിനിടെയാണ് ഒടുവില്‍ ഗീത ജീവനൊടുക്കിയ അതേ മുറിയില്‍ പവിത്രനും ജീവനൊടുക്കിയത്.
.പരപ്പയില്‍ ജീപ്പ് ഡ്രൈവറായി ജോലി ചെയ്യുകയാണ് മൂത്ത മകന്‍ വൈശാഖ്. ഇളയ മകന്‍ വൈഷ്ണവ് ബസ് കണ്ടക്ടറായി ജോലി ചെയ്യുന്നു
.വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വെള്ളിയാഴ്ച വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും .

Scroll to Top