ടെന്‍ഡര്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം; ശബരിമല അവലോകനയോഗത്തില്‍ നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: ടെന്‍ഡര്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം, ശബരിമല അവലോകനയോഗത്തില്‍ നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി. ടെന്‍ഡര്‍, ലേല നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം. തിരക്ക് നിയന്ത്രിക്കാന്‍ AI ക്യാമറകള്‍ സ്ഥാപിക്കണം. സീസണ്‍ തുടങ്ങിക്കഴിഞ്ഞ ശേഷം നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തരുത്. രണ്ടുമാസത്തിനുള്ളില്‍ എല്ലാം പ്രവര്‍ത്തികളും പൂര്‍ത്തിയാകുമെന്ന് യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വീണ്ടും അവലോകനയോഗം ചേരും. മാസ്റ്റര്‍ പ്ലാന്‍ നടത്തിപ്പിലൂടെ ശബരിമലയുടെ വികസന വേഗം കൂട്ടുക, മണ്ഡല മകരവിളക്ക് തീര്‍ഥാടനം ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുക, സാമ്പത്തിക ഇടപാടില്‍ സുതാര്യത വരുത്തുക, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് മതിയായ സൗകര്യമൊരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ശബരിമല വികസന അതോറിറ്റി രൂപീകരിക്കുന്നതിന്റെ ലക്ഷ്യങ്ങളായിപ്പറയുന്നത്.

സാമ്പത്തിക ഇടപാടില്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ അനുമതി തേടേണ്ടിവരും. സ്വതന്ത്ര പ്രവര്‍ത്തന രീതി മാറും. നിലവില്‍ സ്വയം പര്യാപ്തമായ ഏക ബോര്‍ഡാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വികസന അതോറിറ്റി യാഥാര്‍ഥ്യമായാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരപരിധി ചുരുങ്ങും.മന്ത്രിസഭയുടെ അനുമതിയോടെയാവും വികസന അതോറിറ്റിയുടെ ഭാവി നിശ്ചയിക്കുക.

Scroll to Top