Home Editors Choice സൂപ്പര്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും

സൂപ്പര്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും

by KCN CHANNEL
0 comment

ഭുവനേശ്വര്‍: സൂപ്പര്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. ഐഎസ്എല്‍ ജേതാക്കളായ മോഹന്‍ ബഗാനാണ് എതിരാളികള്‍. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തില്‍ വൈകിട്ട് 4.30നാണ് മത്സരം. ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്സിന് സുപ്പര്‍ കപ്പില്‍ നിന്ന് മിന്നും തുടക്കം ലഭിച്ചിരുന്നു. പുതിയ സ്പാനിഷ് കോച്ച് ദവീദ് കറ്റാല എത്തിയതോടെ അടിമുടി മാറിയിട്ടുണ്ട് കേരള ബ്ലാസ്റ്റേഴ്സ്. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്നേറ്റം എളുപ്പമല്ല.
ഐഎസ്എല്‍ ലീഗ് ഷീല്‍ഡും കിരീടവും സ്വന്തമാക്കിയ മോഹന്‍ ബഗാനാണ് എതിരാളികള്‍. ഹാട്രിക്ക് നേട്ടം ലക്ഷ്യമിടുന്ന വമ്പന്മാരെ വിറപ്പിച്ചാല്‍ മഞ്ഞപ്പടയ്ക്ക് മധുര പ്രതികാരം. ഈ സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളിലും ബഗാന്‍ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചു. പ്രധാന വിദേശ താരങ്ങള്‍ ഇന്ന് മോഹന്‍ ബഗാനായി കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചില്‍ ബ്രദേഴ്സ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതോടെ ബഗാന്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു.

You may also like

Leave a Comment