ശ്രീധന്യ സുരേഷ് പുതിയ കാസര്‍കോട് ജില്ലാകളക്ടര്‍ . അര്‍ജുന്‍ പാണ്ഡ്യന്‍ ഇനി കൃഷി വകുപ്പ് ഡയറക്ടര്‍

കാസര്‍കോട്:ശ്രീധന്യ സുരേഷ് പുതിയ കാസര്‍കോട് ജില്ലാകലക്ടര്‍. കാസര്‍കോട് കലക്ടര്‍
അര്‍ജുന്‍ പാണ്ഡ്യന്‍ കൃഷി വകുപ്പ് ഡയറക്ടര്‍ ആയും സര്‍ക്കാര്‍ മാറ്റി നിയമിച്ചു.

സഹകരണ വകുപ്പ് രജിസ്ട്രാര്‍ ആണ് ശ്രീധന്യ സുരേഷ്. അനവധി സാമൂഹികവും സാമ്പത്തികവും പ്രതിസന്ധികളെ അതിജീവിച്ച് രാജ്യത്തിന്റെ ഉന്നത ഭരണസേവനത്തിലേക്ക് ഉയര്‍ന്ന കഥയാണിത്. വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹമായ കുറിച്യ വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വ്വീസ് നേടുന്ന ആദ്യ വ്യക്തിയാണ് ശ്രീധന്യ.

സാധാരണ മലയാളം മീഡിയം സ്‌കൂളില്‍ നിന്നും പഠിച്ച് തികച്ചും പരിമിതമായ സാഹചര്യങ്ങള്‍ക്കിടയില്‍ നിന്നും ഐ.എ.എസ് എന്ന സ്വപ്നം കാണുകയും അത് നേടിയെടുക്കുകയും ചെയ്തു.
വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹമായ കുറിച്യ വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വ്വീസ് നേടുന്ന ആദ്യ വ്യക്തിയാണ് ശ്രീധന്യ

Scroll to Top