ഇന്ത്യന്‍ നാവിക സേനയുടെ കപ്പലില്‍ പാക് കപ്പലിടിച്ചു; പാക് പ്രതിനിധിയെ വിളിച്ച് വരുത്തി എതിര്‍പ്പ് അറിയിച്ച് ഇന്ത്യ

അന്താരാഷ്ട്ര സമുദ്ര മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യന്‍ നാവികസേന കപ്പലില്‍ പാകിസ്ഥാന്‍ കപ്പല്‍ വന്നിടിച്ചു. മുന്‍കൂര്‍ അറിയിപ്പ് നല്‍കണമെന്ന 1991-ലെ കരാര്‍ ലംഘിച്ച പാകിസ്ഥാന്റെ നടപടിയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ദില്ലി: ഇന്ത്യയുടെ നാവികസേന കപ്പലില്‍ പാകിസ്ഥാന്‍ കപ്പല്‍ വന്ന് ഇടിച്ചു. അന്താരാഷ്ട്ര സമുദ്ര മേഖലയിലാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യന്‍ കപ്പലിലാണ് പാകിസ്ഥാന്‍ നാവിക സേന കപ്പല്‍ വന്ന് ഇടിച്ചത്. അന്താരാഷ്ട്ര മേഖലയില്‍ നാവിക സേന കപ്പലുകളുടെ നീക്കങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിയിക്കണമെന്ന ധാരണ പാകിസ്ഥാന്‍ ലംഘിച്ചു എന്ന് ഇന്ത്യ. പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. ഇന്ത്യന്‍ കപ്പലിന് കാര്യമായ കേടില്ലെന്ന് സൂചന. സംഭവം ഒമാന്‍ കടല്‍ത്തീരത്തിന്റെ കിഴക്കന്‍ മേഖലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് സംഭവം.

പാകിസ്ഥാന്‍ നാവിക യൂണിറ്റുകളുടെ അംഗീകരിക്കാനാകാത്തതും പ്രൊഫഷണല്‍ അല്ലാത്തതുമായ പെരുമാറ്റത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിയില്‍ വെച്ചുണ്ടായ ഈ സംഭവത്തില്‍ വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, പാകിസ്ഥാന്‍ നാവിക കപ്പലിന്റെ പെരുമാറ്റം സൈനിക പരിശീലനങ്ങള്‍, കുസൃതികള്‍, സൈനിക നീക്കങ്ങള്‍ എന്നിവയെക്കുറിച്ചുള്ള മുന്‍കൂര്‍ അറിയിപ്പ് നല്‍കുന്നത് സംബന്ധിച്ച് 1991 ഏപ്രിലില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പുവെച്ച കരാറിലെ ആര്‍ട്ടിക്കിള്‍ 10-ന്റെ നേരിട്ടുള്ള ലംഘനമാണെന്നും ഇന്ത്യ പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, എല്ലാ സൈനിക യൂണിറ്റുകളും തക്കതായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രസക്തമായ കരാറുകളിലെ വ്യവസ്ഥകളെ മാനിക്കേണ്ടതുണ്ടെന്നും ബന്ധപ്പെട്ട പാകിസ്ഥാന്‍ അധികൃതരെ അറിയിക്കാന്‍ പാകിസ്ഥാന്‍ പ്രതിനിധിയോട് നിര്‍ദേശിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ പ്രതിനിധിയോടും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയത്തിന് മുന്നില്‍ സമാനമായ പ്രതിഷേധം രേഖപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Scroll to Top