53
ജബല്‍പൂര്‍: വിളിച്ചിട്ട് ഫോണെടുക്കാത്തതിന് പിന്നാലെ 19 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. അബ്ദുല്‍ സമദ് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നില്‍. അബ്ദുല്‍ സമദും കൊല്ലപ്പെട്ട പത്തൊമ്പതുകാരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയെ വിളിച്ചിട്ട് ഫോണെടുക്കാതെ വന്നപ്പോള്‍ തന്നെ അവ?ഗണിക്കുകയാണെന്ന് അബ്ദുല്‍ സമദിന് തോന്നി. പിന്നാലെ പ്രതി പെണ്‍കുട്ടിയെ കഴുത്തറുത്ത് ശേഷം വയറ്റില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു.