Home National രാജ്യത്ത് കൊവിഡ് കേസുകള്‍ നാലായിരത്തിലേക്ക്; 24 മണിക്കൂറിനിടെ നാല് മരണം

രാജ്യത്ത് കൊവിഡ് കേസുകള്‍ നാലായിരത്തിലേക്ക്; 24 മണിക്കൂറിനിടെ നാല് മരണം

by KCN CHANNEL
0 comment

രാജ്യത്ത് കൊവിഡ് കേസുകള്‍ നാലായിരത്തിലേക്ക് അടുക്കുന്നു. രാജ്യത്ത് 3,961 ആക്ടീവ് കേസുകളാണ് ഉള്ളത്. 24 മണിക്കൂറിനിടെ രാജ്യത്ത് നാല് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 1,435 പേര്‍ നിലവില്‍ കൊവിഡ് ബാധിതരാണ്. 31 കൊവിഡ് മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡല്‍ഹിയില്‍ 483, മഹാരാഷ്ട്ര 506, ഗുജറാത്ത് 338 കേസുകള്‍ എന്നിങ്ങനെയാണ് കണക്കുകള്‍. കേരളം കൃത്യമായി കൊവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടാണ് കേസുകള്‍ വര്‍ദ്ധിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കൊവിഡ് വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണ്. മറ്റു രോഗങ്ങള്‍ ഉള്ളവര്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, നിലവിലുള്ള വാക്സിനുകള്‍ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ മരിച്ചവരെല്ലാം മറ്റു രോഗമുള്ളവരും പ്രായമായവരുമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ദര്‍ വ്യക്തമാക്കുന്നു.

You may also like

Leave a Comment