ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിനെ അല്‍ ഫര്‍സാന്‍ ഗ്രൂപ്പ് ഏറ്റെടുത്തു. നിയമ പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ ആണ് ഏറ്റെടുക്കല്‍ നടപടി വൈകിയതെന്ന് ബ്ലാസ്റ്റേഴ്സ് പ്രതിനിധികള്‍. എട്ട് മാസത്തിനുള്ളില്‍ ക്ലബ്ബിനെ പൂര്‍ണമായും അല്‍ ഫര്‍സാന്‍ ഗ്രൂപ്പ് വാങ്ങുമെന്നും ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികള്‍ അറിയിച്ചു. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ തുടക്കം വലിയ ആകാംക്ഷയോടെയാണ് കാണുന്നതെന്നും വലിയ കര്‍ത്തവ്യമാണെന്നും ബ്ലാസ്റ്റേഴ്സ് പ്രതിനിധികള്‍ പ്രതികരിച്ചു.
വിദേശ താരങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് പ്രതിനിധികള്‍ വ്യക്തമാക്കി. ആരാധകരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കും. അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്സിന്റെ കോണ്‍ട്രാക്ടില്‍ തുടരും. വരും ദിവസം തന്നെ കംപ്ലീറ്റ് ടീം പ്രഖ്യാപിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് പ്രതിനിധികള്‍ അറിയിച്ചു. ഉടമസ്ഥാവകാശം കൈമാറുന്ന നടപടികള്‍ 2026-27 സീസണ്‍ വരെ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ നിലവിലെ ഉടമകളായ മാഗ്‌നം സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ക്ലബ്ബിനെ പൂര്‍ണ്ണമായും കൈമാറുന്നതിനുള്ള അന്തിമ കരാറില്‍ ഒപ്പുവെച്ചതായി സ്ഥിരീകരിച്ചിരുന്നു.
ഷാര്‍ജയിലെ അല്‍ ഖാസിമി രാജകുടുംബവുമായി ബന്ധമുള്ളതാണ് അല്‍ ഫര്‍സാന്‍ ഗ്രൂപ്പ്. അതേസമയം, ക്ലബ്ബിന്റെ ഈ സീസണിലെ വാണിജ്യ, പ്രവര്‍ത്തനപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ചുമതല കേരളം ആസ്ഥാനമായുള്ള ഓഫിയോ സ്‌പോര്‍ട്ടി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ ??ഏല്‍പ്പിച്ചതായി കെബിഎഫ്സി സിഇഒ അഭിക് ചാറ്റര്‍ജി അറിയിച്ചു




