Advertisement

കളക്ഷനില്‍ മികച്ച മുന്നേറ്റവുമായി നാനി ചിത്രം ‘ദി പാരഡൈസ്’

By kcnchannel / October 1, 2026

ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത് നാനി നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രമാണ് ‘ദ പാരഡൈസ്’. സുധാകര്‍ ചെറുകുറി നിര്‍മ്മിച്ച് എട്ട് ഭാഷകളില്‍ പുറത്തിറങ്ങിയ ഈ ചിത്രം ആഗോളതലത്തില്‍ 173 കോടി രൂപ കളക്ഷന്‍ നേടി മികച്ച മുന്നേറ്റം തുടരുന്നു.
തെലുങ്ക് സൂപ്പര്‍ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘ദ പാരഡൈസ്.’ വമ്പന്‍ റിലീസായി കേരളത്തിലെത്തിച്ചിരിക്കുന്നത് ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദ പാരഡൈസ്’. ‘ദസറ’യുടെ നിര്‍മ്മാതാവായ സുധാകര്‍ ചെറുകുറി തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ആഗോള ബോക്‌സ് ഓഫീസ് കളക്ഷനില്‍ മികച്ച കുതിപ്പാണ് നാനിയുടെ ദ പാരഡൈസ് നേടുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതുവരെ 173 കോടിയാണ് ചിത്രം സ്വന്തമാക്കിരിയിരിക്കുന്നത്. വമ്പന്‍ കാന്‍വാസില്‍ ആക്ഷന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം ഒരു അമ്മ – മകന്‍ ബന്ധത്തിന്റെ വൈകാരിക കഥ കൂടിയാണ് പറയുന്നതെന്ന് നാനി വെളിപ്പെടുത്തിയിരുന്നു. ‘ജേഴ്‌സി’, ‘ഗാങ് ലീഡര്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’. ചിത്രത്തിലെ ഇതിനോടകം പുറത്ത് വന്ന ‘ആയാ ഷേര്‍’ , ‘യേഷാ നഗുല’ എന്നീ ഗാനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ട് ആയി ഒരുക്കിയ ഈ ചിത്രത്തില്‍, നാനി അവതരിപ്പിക്കുന്ന ജദാല്‍ എന്ന കഥാപാത്രത്തെ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് അവതാരമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍, മാസ്സ് ഡയലോഗുകള്‍, ബ്രഹ്‌മാണ്ഡ ദൃശ്യങ്ങള്‍ എന്നിവയിലൂടെ ടീസര്‍ വലിയ ശ്രദ്ധ നേടിയെടുത്തു. ചിത്രത്തില്‍ വയലന്‍സിനും ആക്ഷനും നല്‍കുന്ന പ്രാധാന്യവും ടീസര്‍ കാണിച്ചു തരുന്നു.

റാമിന്റെ ഫ്രെയ്മില്‍ നിവിനും സൂരിയും ഇന്ന് മുതല്‍; ‘ഏഴ് കടല്‍ ഏഴ് മലൈ’ ജൂക്‌ബോക്‌സ് എത്തി
കില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് താരം രാഘവ് ജൂയല്‍ ആണ് ഈ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. വിക്രം മാലിക് എന്ന കഥാപാത്രത്തെയാണ് രാഘവ് അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഗ്ലിമ്പ്‌സ് വീഡിയോയും ഏറെ ശ്രദ്ധ നേടി. നാനി, രാഘവ് ജൂയല്‍ എന്നിവര്‍ക്ക് പുറമെ കായദു ലോഹര്‍, സമ്പൂര്‍ണേഷ് ബാബു, മോഹന്‍ ബാബു, സോണാലി കുല്‍ക്കര്‍ണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിനെത്തുക. രചന, സംവിധാനം: ശ്രീകാന്ത് ഒഡേല, നിര്‍മ്മാതാവ്: സുധാകര്‍ ചെറുകുറി, ബാനര്‍: എസ്എല്‍വി സിനിമാസ്, ഛായാഗ്രഹണം: സി എച്ച് സായ്, സംഗീതം: അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ്: നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍: അവിനാഷ് കൊല്ല, ഓഡിയോ: സരിഗമ മ്യൂസിക്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആര്‍ഒ: ശബരി.