ഡോ.എ.സുബ്ബറാവു സ്മാരക സാംസ്‌കാരിക അവാര്‍ഡ് സമര്‍പ്പണ സമ്മേളനം ഒക്ടോബര്‍ 3 ന് കാസര്‍ക്കോട് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
കാസര്‍ക്കോട് : യുവകലാസാഹിതി ഏര്‍പ്പെടുത്തിയ ഡോ.എ.സുബ്ബറാവു സ്മാരക സാംസ്‌കാരിക അവാര്‍ഡ് സമര്‍പ്പണ സമ്മേളനം ഒക്ടോ. 3 ന് കാസര്‍ക്കോട് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
സ്പീക്കറില്‍നിന്നും അവാര്‍ഡ് പ്രശസ്ത സാംസ്‌കാരിക ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ നാരായണന്‍ പേരിയ ഏറ്റു വാങ്ങും
രാവിലെ 10 മണിക്ക് കാസര്‍ക്കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. എ. സുബ്ബറാവു അനുസ്മരണ പ്രഭാഷണം മുതിര്‍ന്ന സി.പി.ഐ.നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ നടത്തും.
അവാര്‍ഡ് ജേതാവിനെ ജയന്‍ നീലേശ്വരം പരിചയപ്പെടുത്തും. രാഘവന്‍ മാണിയാട്ട് പ്രശസ്തി പത്രം വായിക്കും.
സുവനീര്‍ പ്രകാശനം പ്രശസ്ത നോവലിസ്റ്റ് ഡോ.അംബികാസുതന്‍ മാങ്ങാട് നിര്‍വ്വഹിക്കും.
രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ
അറുപതോളം പേരുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ‘പേരിയ മാഷ് സൗഹൃദ പുസ്തകം’ സംഘാടക സമിതി ചെയര്‍മാന്‍ ഇ. ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്യും.
ഡോ. സുബ്ബറാവുവിന്റെ മകന്‍ എ. പ്രഭാകര റാവു, സി.എച്ച്.കുഞ്ഞമ്പു,
കല്ലട്ര മാഹിന്‍ എം എല്‍ എ, കെ. നീലകണ്ഠന്‍ എം എല്‍ എ, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ, നഗര സഭാ ചെയര്‍ പേഴ്സണ്‍ ഷാഹിനാ സലിം എന്നിവരും , വിവിധ സാംസ്‌കാരിക സംഘടനാ പ്രതിനിധികളും ആശംസകളര്‍പ്പിക്കും.
അവാര്‍ഡ് ജേതാവ് നാരായണന്‍ പേരിയ മറുപടി പ്രസംഗം നടത്തും.
അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള സ്വാഗതവും കെ.രവീന്ദ്രന്‍ നന്ദിയും പറയും.
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സംസ്ഥാന മന്ത്രിയും രാജ്യസഭാംഗവുമായിരുന്ന അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് ഡോ. എ. സുബ്ബറാവുവിന്റെ സ്മരണയ്ക്കായി യുവകലാസാഹിതി ഏര്‍പ്പെടുത്തിയ അവാര്‍ഡ് പതിനായിരം രൂപയും പ്രശസ്ത ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ രൂപകല്പന ചെയ്ത ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ്.
പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ :
ഇ. ചന്ദ്രശേഖരന്‍, ചെയര്‍മാന്‍ സംഘാടക സമിതി.
അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, ജനറല്‍ കണ്‍വീനര്‍ സംഘാടക സമിതി.
രാഘവന്‍ മാണിയാട്ട്, യുവകലാസാഹിതി ജില്ലാ പ്രസിഡണ്ട്
കെ.രവീന്ദ്രന്‍, യുവകലാസാഹിതി ജില്ലാ സെക്രട്ടറി.
ടി. കൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ സംഘാടക സമിതി
ബിജു ഉണ്ണിത്താന്‍, കണ്‍വീനര്‍ സംഘാടക സമിതി
