Advertisement

കാലത്തോടൊപ്പം കവിതയുടെ രൂപവും ഭാവവും മാറുന്നു: ഡോ കെ ശ്രീകുമാര്‍

By kcnchannel / October 3, 2026

ബോവിക്കാനം:- കാലത്തോടൊപ്പം കവിതയുടെ രൂപവും ഭാവവും മാറുന്നുവെന്ന് പ്രശസ്ത ബാല സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ കെ ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. കവി രാഘവന്‍ ബെള്ളിപ്പാടി യുടെ പുതിയ കവിതാസമാഹാരം’കൊത്തം കല്ല്’ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി ദാമോദരന് നല്‍കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കവി സുറാബ് പുസ്തക പരിചയം നടത്തി. കവി രാധാകൃഷ്ണ ഉളിയത്തടുക്ക, വത്സന്‍ മാസ്റ്റര്‍ മട്ടന്നൂര്‍, കെ പി മുരളീധരന്‍, ബി കെ നാരായണന്‍,എ എം അബ്ദുള്‍ സലാം, സജീവന്‍ മടപ്പറമ്പത്ത്, ഇ മോഹനന്‍,കെ സുഗന്ധിനി, കുഞ്ഞമ്പു മാസ്റ്റര്‍,കെ എസ് രാധാമണി അമ്മ, വി വാസു, എസ് വി പങ്കജം, സുരേഷ് കളപ്പുര,വി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി കെ വി സജേഷ് അദ്ധ്യക്ഷത വഹിച്ചു. രാഘവന്‍ ബെള്ളിപ്പാടി മറുമൊഴി ഭാഷണം നടത്തി. ഫ്‌ലവേര്‍സ് സ്റ്റാര്‍ സിംഗര്‍ ഫെയിം മാസ്റ്റര്‍ ഋജ്വല്‍ കൃഷ്ണ ഗാനമാലപിച്ചു. രാഘവന്‍ കുണിയേരി സ്വാഗതവും സി കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു