Advertisement

മൈത്രി പൈക്ക യുടെസ്‌നേഹസ്പര്‍ശം ശ്രദ്ധേയമായി.

By kcnchannel / October 3, 2026

പൈക്ക: മൈത്രി സാംസ്‌കാരിക വേദി പൈക്കയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ”സ്‌നേഹസ്പര്‍ശം” വയോജന സംഗമം ശ്രദ്ധേയമായി. അന്താരാഷ്ട്ര വയോജന ദിനത്തിന്റെയും ഗാന്ധിജയന്തിയുടെയും ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പ്രദേശത്തെ നൂറോളം മുതിര്‍ന്ന പൗരന്മാര്‍ പങ്കെടുത്തു.

പഴയകാല ഓര്‍മ്മകളും ജീവിതാനുഭവങ്ങളും പങ്കുവെച്ച് സൗഹൃദവും സ്‌നേഹവും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു സംഗമം. മറന്നുപോയ ബാല്യകാല ഓര്‍മ്മകളും നാട്ടുവിശേഷങ്ങളും ജീവിതത്തിലെ അനുഭവങ്ങളും പങ്കുവെച്ചത് പരിപാടിക്ക് വേറിട്ട ഭാവം നല്‍കി.
പ്രായത്തിന്റെ പരിമിതികള്‍ മറന്ന് മുതിര്‍ന്നവര്‍ പാട്ടുപാടിയും നൃത്തം ചെയ്തും ആടിയും ആഘോഷിച്ചും രണ്ട് മണിക്കൂറോളം സന്തോഷത്തോടെ ചെലവഴിച്ചു. പരസ്പരം പരിചയപ്പെടാനും പഴയ സൗഹൃദങ്ങള്‍ പുതുക്കാനും പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനും സംഗമം വേദിയായി.
വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനും സാമൂഹിക ഇടപെടലുകള്‍ക്കും ഇത്തരം കൂട്ടായ്മകള്‍ ഏറെ പ്രാധാന്യമുള്ളതാണെന്ന് സംഘാടകര്‍ പറഞ്ഞു. സ്‌നേഹവും പരിഗണനയും പങ്കുവെച്ച് മുതിര്‍ന്നവരെ സമൂഹത്തിന്റെ സജീവ ഭാഗമാക്കി നിലനിര്‍ത്തേണ്ടതിന്റെ സന്ദേശം കൂടിയാണ് ”സ്‌നേഹസ്പര്‍ശം” പകര്‍ന്നത്.
പരിപാടി മനുഷ്യാവകാശ പ്രവര്‍ത്തകനും, ഉപ്പള
ഷെയ്ഖ് സായിദ് ഓള്‍ഡേജ് ഹോം ഡയറക്ടറുമായ കൂക്കള്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
മൈത്രി പൈക്ക പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു.
കലാ പ്രവര്‍ത്തകനും അധ്യാപകരും പരിശീലകനുമായ വിജയന്‍ ശങ്കരമ്പാടി വീശിഷ്ടാതിഥി ആയിരുന്നു.
പഞ്ചാ. മെമ്പര്‍ പി ശൈലജ,
റിട്ട. അദ്ധ്യാപകരായ ഗോവിന്ദന്‍ കാട്ടൂര്‍, ബി കൊറഗന്‍,പൈക്കം ജമാ അത്ത് പ്രസി. പി എം മുഹമ്മദ് കുഞ്ഞി ഹാജി, മൈത്രി പൈക്ക ജന. സെക്രട്ടറി ബി കെ ബഷീര്‍ പൈക്ക, ട്രഷറര്‍ ഹനീഫ കരിങ്ങപ്പള്ളം, ഭാരവാഹികളായ റഹ്‌മാന്‍ ചാത്തപ്പാടി, ബി ഗംഗാധരന്‍, ബഷീര്‍ പാറത്തോട്, ബി ചിത്രകുമാരി തുടങ്ങിയവര്‍ സംസാരിച്ചു