Advertisement

സര്‍ഗ്ഗവേദിയായി ഗ്രന്ഥശാല; ഗാന്ധിജയന്തി ആഘോഷവും സര്‍ഗ്ഗോത്സവവും

By kcnchannel / October 3, 2026

തൃക്കരിപ്പൂര്‍: ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാലാതല സര്‍ഗ്ഗോത്സവവും ഗാന്ധിജയന്തി ആഘോഷവും സംഘടിപ്പിച്ചു. അധ്യാപകനും ഈ വര്‍ഷത്തെ കിളിമാനൂര്‍ നവഭാവന ട്രസ്റ്റ് പി.എന്‍. പണിക്കര്‍ പുരസ്‌കാര ജേതാവുമായ മനോജ് കണിച്ചുകുളങ്ങര പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.
സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമായി ഗാന്ധി ക്വിസ്, ചിത്രരചന, പെന്‍സില്‍ ഡ്രോയിങ്, കഥാരചന, കവിതാരചന തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഗാന്ധി ക്വിസ് മത്സരത്തില്‍ ധനിക് ബാല ഒന്നാം സ്ഥാനവും വേദ പ്രശാന്ത് രണ്ടാം സ്ഥാനവും സാന്‍വിയ മൂന്നാം സ്ഥാനവും നേടി. ചിത്രരചനാ മത്സരത്തില്‍ പാര്‍വ്വതി പ്രവീണ്‍ ഒന്നാം സ്ഥാനവും അമരിഷ് കൃഷ്ണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ചലച്ചിത്ര ഗാനാലാപനത്തില്‍ മീനാക്ഷിയും കവിതാലാപനത്തില്‍ അമരിഷ് കൃഷ്ണനും സമ്മാനങ്ങള്‍ നേടി.
ചടങ്ങില്‍ നന്ദന പി.കെ. ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥശാല പ്രസിഡണ്ട് ടി തമ്പാന്‍ സമ്മാനം വിതരണം ചെയ്തു ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലന്‍ സ്വാഗതവും ലൈബ്രേറിയന്‍ കീര്‍ത്തി കൃഷ്ണ നന്ദിയും പറഞ്ഞു.