മൊഗ്രാല്‍ ജിവിഎച്ച്എസ്എസ്: എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു.
മൊഗ്രാല്‍.മൊഗ്രാല്‍ ഗവര്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു. ജിഎച്ച്എസ്എസ് പെര്‍ഡാല റിട്ട:അധ്യാപകന്‍ ശ്രീധരന്‍ ഡി പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.ജി എച്ച് എസ് പെര്‍ഡാല എല്‍ പി എസ് ടി അവാര്‍ഡ് ജേതാവ് രഞ്ജിത്ത് എ വി മുഖ്യാതിഥിയായി സംബന്ധിച്ചു.
ചടങ്ങ് എസ് എം സി ചെയര്‍മാന്‍ റിയാസ് കരീം ഉദ്ഘാടനം ചെയ്തു.പിടിഎ വൈസ് പ്രസിഡണ്ട് എച്ച് എം അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. കോഡിനേറ്റര്‍ റഷീദ് കെ സ്വാഗതം പറഞ്ഞു.യുപി വിഭാഗം എസ് ആര്‍ ജി കണ്‍വീനര്‍ ഫര്‍സാന, കോഡിനേറ്റര്‍ ബിജുമോന്‍ പി, എസ്എംസി വൈസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.സീനിയര്‍ അസിസ്റ്റന്റ് നാന്‍സി ചെല്ലപ്പന്‍ നന്ദി പറഞ്ഞു.
ഫോട്ടോ:മൊഗ്രാല്‍ ജി വി എച്ച് എസ് എസ് ല്‍ തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായുള്ള എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലന പരിപാടി എസ് എം സി ചെയര്‍മാന്‍ റിയാസ് കരീം ഉദ്ഘാടനം ചെയ്യുന്നു.
