കുമ്പള റെയ്ഞ്ച് മുസാബഖ-26 ന് തുടക്കമായി
കുമ്പള: കുമ്പള റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മുസാബഖ-26 ഇസ്ലാമിക കലാ-സാഹിത്യ മത്സരത്തിന് പെര്‍വാഡ് കോട്ട മിഷ്‌കാത്തുല്‍ ഹുദാ മദ്‌റസയില്‍ തുടക്കമായി.
ശനിയാഴ്ച വൈകുന്നേരം അസര്‍ നിസ്‌കാരാനന്തരം മൊഗ്രാല്‍ ടൗണില്‍ നിന്ന് ദഫ്, സ്‌കൗട്ട്, ഫ്‌ലവര്‍ ഷോ എന്നിവയുടെ അകമ്പടിയോടെ സമസ്തയുടെ പതാകയേന്തി വിളംബര റാലി നടന്നു. ഉസ്താദുമാര്‍, മദ്‌റസ മാനേജ്‌മെന്റ് ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ റാലിയില്‍ അണിനിരന്നു.
മത്സര നഗരിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി സ്വാഗതസംഘം ചെയര്‍മാന്‍ ഹമീദ് കൂള്‍ ഫോം പതാക ഉയര്‍ത്തി. ഹാഫിള് റാഷിദ് ഫൈസി ഖിറാഅത്ത് പാരായണം നടത്തി. സമസ്ത മുഫത്തിഷ് ഹംസ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ബി.കെ. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംബ്രാണ ഉസ്താദ് ഉദ്ഘാടനം ചെയ്തു.
റിയാസ് അശ്ശാഫി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ഹാദി തങ്ങള്‍ ആശംസകള്‍ നേര്‍ന്നു. ജബ്ബാര്‍ അശ്ശാഫി നന്ദി പറഞ്ഞു.
ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ നാല് വേദികളിലായി വിവിധ മത്സരങ്ങള്‍ നടക്കും. കുമ്പള റെയ്ഞ്ചിലെ പതിനേഴോളം മദ്‌റസകളില്‍ നിന്നായി അഞ്ഞൂറോളം മത്സരാര്‍ത്ഥികള്‍ വിവിധ ഇനങ്ങളില്‍ പങ്കെടുക്കും.
ഫോട്ടോ:കുമ്പള റെയിഞ്ച് മുസാ ബഖ-26 പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച വിളംബര റാലി.
ഫോട്ടോ:കുമ്പള റെയിഞ്ച് മുസാബഖ-26 യില്‍ റിയാസ് അശ്ശാഫി ആമുഖ പ്രഭാഷണം നടത്തുന്നു.
.
