അവഗണന നേരിടുന്ന നെല്ലിക്കുന്ന് ബീച്ച് റോഡ്
കാസറഗോഡ്: ബാങ്ക് റോഡ് നെല്ലിക്കുന്ന് ബീച്ച് റോഡ് ജന്‍ക്ഷനിലും അതു പോലെ പഴയ ഗീതാ ടാക്കീസിന് സമീപത്തുമായി റോഡ് പൊട്ടി പൊളിഞ്ഞ് വര്‍ഷങ്ങളായി.വാഹനങ്ങള്‍ കുണ്ടിലും കുഴിയിലും വീണ് യാത്രക്കാരുടെ നടുവൊടിയുകയാണ്.ദിവസവും ആയിരക്കണക്കിന് ചെറുതും,വലുതുമായ വാഹനങ്ങള്‍ ഈ റോഡിലൂടെ സഞ്ചരിക്കുന്നു.വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും,അതു നന്നാക്കാന്‍ വന്‍തുക തന്നെ വേണ്ടി വരുന്നെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.പല ഭരണ കര്‍ത്താക്കള്‍ ഈ റോഡിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ‘ഞങ്ങളൊന്നും കണ്ടില്ല’എന്ന മനോഭാവമാണുണ്ടായത്.പതിനഞ്ച് വര്‍ഷക്കാലം കാസര്‍കോട് എം.എല്‍.എ ഇതുവഴി സഞ്ചരിച്ചതാണ്.എന്നിട്ടും ഈ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.നഗര സഭ ചെയര്‍ പേഴ്‌സണും ഇതുവഴി തന്നെയായിരുന്നു യാത്ര ചെയ്തിരുന്നതും.കാസര്‍കോട് നഗരസഭ പൊതുമരാമത്ത് കണ്ണടച്ചു ഇരുട്ടാക്കുകയാണോ?അതുപോലെ റോഡ് സൈഡിലുള്ള മതിലുകള്‍ ഇടിഞ്ഞ് പൊട്ടക്കിണറിന് മറവില്ലാതെ നില്‍ക്കുന്ന കഴ്ചയാണ് കാണാന്‍ പറ്റുന്നത്.എതിര്‍ ദിശയില്‍ നിന്നും വരുന്ന വാഹനത്തിന് വഴിമാറിയാല്‍ വലിയൊരു അപകടത്തിന് കാരണമായി ഈ കിണര്‍ മാറിയേക്കാം.ഈ റോഡിനും കിണറിനും ഒരു പരിഹാരമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡിന്റെ വീതി കുറവും മറ്റൊരു വിഷയമാണ്.വലിയ രണ്ട് വാഹനം അങ്ങോട്ടും ഇങ്ങോട്ടും വന്നാല്‍ ഗതാഗത കുരുക്കുണ്ടാവുകയും ചെയ്യുന്നു.ഇതിനെതിരെ നാട്ടുകാരുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധമാണു കാണുന്നത്.അധികാരികള്‍ ഇതിനൊരു പരിഹാരം കാണണമെന്ന് നാട്ടുകാരും,വാഹന ഡ്രൈവര്‍മാരും ആവശ്യപ്പെടുന്നത്.ബാങ്ക് റോഡും ബീച്ച് റോഡും സംഗമിക്കുന്ന. ജന്‍ക്ഷനില്‍ ഗതാഗത കുരുക്കും ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു.ഇതിനെല്ലാം നടപടി വേണ്ടപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതാണ്.അവഗണന നേരിടുന്ന ബീച്ച് റോഡിന് എന്നാണ് ശാപ മോക്ഷം ലഭിക്കുന്നത്?
