Advertisement

അവുക്കാക്കയുടെ ഈണങ്ങള്‍ സംഗീത ലോകത്ത് എന്നും മുഴങ്ങും: കെ.എം.കെ.എ മൊഗ്രാല്‍ ചാപ്റ്റര്‍

By kcnchannel / October 5, 2026

കുമ്പള : സംഗീതലോകത്തിന് വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ സംഗീത സംവിധായകനായിരുന്നു ഈയിടെ വിട പറഞ്ഞ കോഴിക്കോട് അബൂബക്കര്‍ എന്നും മാപ്പിളപ്പാട്ടിന് ജനകീയമായ പുതിയ ശബ്ദവും സംഗീതഭാവവും നല്‍കുന്നതില്‍ അവുക്കാക്ക വഹിച്ച പങ്ക് നിര്‍ണായകമായിരുന്നുവെന്നും കേരള മാപ്പിള കലാ അക്കാദമി മൊഗ്രാല്‍ ചാപ്റ്റര്‍, കുമ്പള സെലക്ട് പാലസില്‍ സംഘടിപ്പിച്ച ‘കോഴിക്കോട് അബൂബക്കര്‍’ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

ഗായകന്‍, സംഗീതസംവിധായകന്‍, തബലിസ്റ്റ് എന്നീ നിലകളില്‍ സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി അനശ്വര ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു. തലമുറകളെ ആകര്‍ഷിച്ച അദ്ദേഹത്തിന്റെ ഈണങ്ങള്‍ ആസ്വാദക ഹൃദയങ്ങളില്‍ എന്നും നിലനില്‍ക്കുമെന്നും അനുസ്മരണ യോഗം വിലയിരുത്തി.
അവുക്കാക്കയുടെ ഗാനങ്ങള്‍ ആലപിച്ചും അദ്ദേഹത്തിന്റെ സംഗീതജീവിതത്തിലെ ഓര്‍മകള്‍ പങ്കുവെച്ചും ചടങ്ങിനെത്തിയവര്‍ പരിപാടിയെ ധന്യമാക്കി.

കെ എം കെ എ മൊഗ്രാല്‍ ചാപ്റ്റര്‍ പ്രസിഡണ്ട് എം മാഹിന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി അബ്ദുല്ല പടന്ന ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രഷറര്‍ സെഡ്. എ മൊഗ്രാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചാപ്റ്റര്‍ ജന. സെക്രട്ടറി ടി.കെ അന്‍വര്‍ സ്വാഗതം പറഞ്ഞു.
ജില്ലാ സീനിയര്‍ വൈ.പ്രസി.യൂസഫ് കട്ടത്തടുക്ക, അഹമ്മദലി കുമ്പള, യൂനസ് എ പി,എ.എം സിദ്ദീഖ് റഹ്‌മാന്‍, അബ്ദുല്ലത്തീഫ് JHL പ്രസംഗിച്ചു.
ഖാലിദ് മൊഗ്രാല്‍, ഇസ്മയില്‍ മൂസ, എം.എ ഖാദര്‍ ദുബൈ, താജുദ്ദീന്‍, നൂഹ് കെ. കെ, നൗഷാദ് മലബാര്‍, ജലാല്‍ ടി.എ, മിദ്ലാജ് നാങ്കി, കലാം ബി.കെ,ഫൈസ് ടി.എം ഗാനമാലപിച്ചു.

മുഹമ്മദ് അബ്‌കോ, ഹമീദ് പെര്‍വാഡ്, മുഹമ്മദ് സ്മാര്‍ട്ട്, അഷറഫ് പെര്‍വാഡ്, മുഹമ്മദ് കുഞ്ഞി ടൈല്‍സ്, റിയാസ് മൊഗ്രാല്‍, അബ്ദുള്ള കുഞ്ഞി നടുപ്പളം, മനാഫ് എല്‍ ടി, പി.വി അന്‍വര്‍, ഖലീല്‍ എം, ലത്തീഫ് കോട്ട, കെ മുഹമ്മദ് TVS, അബ്ബാസ് നടുപ്പളം, അഷ്‌റഫ് സ്‌കൈലര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.