അലൈന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 224(s) ന് യൂത്ത് വിങ്ങ് രൂപീകരിക്കുന്നു.
അലൈന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 224(s) പുതുതായി യൂത്ത് വീങ് ആരംഭിക്കാന്‍ തലശ്ശേരി കോസ്‌മോ പൊലിട്ടന്‍ ക്ലബ്ബില്‍ വെച്ച് നടന്ന അലന്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ സെക്കന്‍ഡ് ക്യാബിനറ്റ് യോഗത്തില്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ യൂത്ത് വിങ്ങ് പുതുതായി രൂപീകരിക്കുന്നു . ആയതിന്റെ ആദ്യഘട്ടമായി കാസര്‍ഗോഡ് അലയന്‍സ് ക്ലബ്ബ് പ്രസിഡണ്ടും ഡിസ്ട്രിക്ട് ചെയര്‍മാനുമായ സമീര്‍ ആമസോണിന് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വിജയന്‍ എളയാട്ത് യൂത്ത് വിങ്ങ് ലോഗോ കൈമാറി ചാര്‍ട്ടര്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുരേഷ് ബാബു കൊയിലാണ്ടി, മുന്‍ ഡിജി റിനില്‍ മനോഹര്‍. ട്രഷറര്‍ ഡോക്ടര്‍ ശിവ രാമകൃഷ്ണന്‍. പി ആര്‍ ഓ റഫീഖ് എസ് സെക്രടറി സുധാകര്‍, ഐ കോര്‍ഡിനേറ്റര്‍ നൗഷാദ് ബായിക്കര തുടങ്ങിയവര്‍ സംസാരിച്ചു .ഒക്ടോബര്‍ ആദ്യവാരം കാസര്‍ഗോഡ് ലേഡീസ് ക്ലബ്ബ് തുടങ്ങുവാനും , സ്‌കൂള്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള ബോധവല്‍ക്കരണ ക്ലാസ് ഡിസ്റ്റിക് ഉടനീളം അബൂബക്കര്‍ കണ്ണൂര്‍ നടത്താനും തീരുമാനിച്ചു.
