എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം; വെല്‍വിഷര്‍ ബാഡ്ജ് വിതരണം ആരംഭിച്ചുപൗരപ്രമുഖന്‍ എം.എന്‍. ഇസ്മാഈല്‍ മാണിക്കോത്ത് ബാഡ്ജ് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: ഒക്ടോബര്‍ 10ന് കാസര്‍കോട് ബുഖാറയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വെല്‍വിഷര്‍ ബാഡ്ജ് വിതരണം ആരംഭിച്ചു. പൗരപ്രമുഖനും പ്രമുഖ വ്യവസായിയുമായ എം.എന്‍. ഇസ്മാഈല്‍ മാണിക്കോത്ത് ബാഡ്ജ് സ്വീകരിച്ച് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സമസ്ത ജില്ലാ മുശാവറ അംഗം ഉസ്മാന്‍ ഫൈസി മാണിക്കോത്ത് ബാഡ്ജ് കൈമാറി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആമുഖ പ്രഭാഷണം നടത്തി. അഷ്റഫ് റഹ്‌മാനി ചൗക്കി പ്രാര്‍ഥന നടത്തി.
അബ്ദുസ്സമദ് ഹാജി നടുക്കണ്ട, ദാവൂദ് ഹാജി ചിത്താരി, മുഹ്യിദ്ദീന്‍ അസ്ഹരി കോട്ടിക്കുളം, ഫാറൂഖ് ദാരിമി കൊല്ലംപാടി, സഈദ് അസ്അദി പുഞ്ചാവി, സിദ്ധീഖ് ബെളിഞ്ച, മുഹ്യിദ്ദീന്‍ ഫൈസി പുളിക്കൂര്‍, സമീര്‍ അസ്ഹരി വടകരമുക്ക്, സമദ് ബാഖവി, സിറാജ് ദാരിമി, അസീസ് ബാഖവി ,ഷഫീഖ് മാവുങ്കാല്‍, ഷബീര്‍ അലി അസ്ഹരി, സിറാജുദ്ധീന്‍ ദാരിമിതുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി സമൂഹത്തിലെ പ്രമുഖരെയും അഭ്യുദയകാംക്ഷികളെയും പങ്കാളികളാക്കുന്നതിനും അവരുടെ സഹകരണവും പിന്തുണയും ഉറപ്പാക്കുന്നതിനുമാണ് വെല്‍വിഷര്‍ ബാഡ്ജ് വിതരണം സംഘടിപ്പിക്കുന്നത്. ‘വേരുകള്‍ തേടാം, തണലായി പടരാം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവമായി പുരോഗമിക്കുകയാണ്
