ഫൈനല്‍ വിസില്‍; ഗോളടിച്ചും ഗോളടിപ്പിച്ചും ലയണല്‍ മെസി മടങ്ങി; അര്‍ജന്റീനയ്ക്ക് മിന്നും ജയം
അര്‍ജന്റീന കുപ്പായത്തിലെ അവസാന മത്സരം ജയിച്ച് ലയണല്‍ മെസ്സി
അര്‍ജന്റീന കുപ്പായത്തിലെ അവസാന മത്സരം ജയിച്ച് ലയണല്‍ മെസ്സി. ബെനിന് എതിരെ ഗോളടിച്ച് മെസ്സിയുടെ മടക്കം. അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ പെനാല്‍റ്റിയില്‍ നിന്ന് മെസി നേടി. ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. മെസിയുടെ മികവില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആഫ്രിക്കന്‍ രാജ്യത്തെ അര്‍ജന്റീന കീഴടക്കിയത്.
മത്സരത്തില്‍ ആദ്യ ഗോളിന് വഴിയൊരുക്കിയതും മെസിയാണ്. മെസിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഓട്ടമെന്‍ഡി ഗോളടിച്ചു. രണ്ടാം ഗോള്‍ നേടിയത് നിക്കോ പാസായിരുന്നു.
മെസിയുടെ വിടവാങ്ങല്‍ മത്സരത്തിന് ഉചിതമായ പോരാട്ടം തന്നെ ആഫ്രിക്കന്‍ രാജ്യമായ ബെനിന്‍ സമ്മാനിച്ചു. മെസ്സിയുടേതടക്കം പല കിക്കുകള്‍ ആഫ്രിക്കന്‍ ഗോളി മാഴ്‌സല്‍ ഡജീനു തടഞ്ഞു.
‘കൂടുതല്‍ മത്സരങ്ങള്‍ കളിക്കണം’ ബ്രസീലിനെതിരായ തോല്‍വിക്ക് ശേഷം ഖാലിദ് ജമീല്‍
ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ഒരു ഫ്രീകിക്ക് ഉള്‍പ്പെടെ മെസിയുടെ കാലില്‍ നിന്ന് നാല് ഷോട്ടുകള്‍ പാഞ്ഞെങ്കിലും ഒന്നും വലയിലെത്തിയില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ മെസിക്ക് അര്‍ഹിച്ച വിജയം തന്നെ സമ്മാനിച്ചു.
