കുമ്പള റെയ്ഞ്ച് മുസാബഖ-26: നൂറുല്‍ ഹുദാ മൊഗ്രാല്‍ ജേതാക്കള്‍
കുമ്പള: കുമ്പള റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ പെര്‍വാഡ് കോട്ട മിഷ്‌കാത്തുല്‍ ഹുദാ മദ്‌റസയില്‍ നടന്ന മുസാബഖ-26 ഇസ്ലാമിക കലാ-സാഹിത്യ മത്സരത്തില്‍ നൂറുല്‍ ഹുദാ മദ്‌റസ മൊഗ്രാല്‍ ജേതാക്കളായി. സിറാജുല്‍ ഉലൂം മദ്‌റസ കൊപ്പളം രണ്ടാം സ്ഥാനവും ബദ്‌റുല്‍ ഹുദാ മദ്‌റസ ബദ്രിയ നഗര്‍ മൂന്നാം സ്ഥാനവും നേടി.
രണ്ടു ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ കുമ്പള റെയ്ഞ്ചിലെ 17ഓളം മദ്‌റസകളില്‍ നിന്നായി 500ഓളം വിദ്യാര്‍ഥികള്‍ വിവിധ ഇനങ്ങളില്‍ മാറ്റുരച്ചു. വിദ്യാര്‍ഥികള്‍ക്കും ഉസ്താദുമാര്‍ക്കുമായി വിവിധ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടന്നു.
ശനിയാഴ്ച വൈകുന്നേരം മൊഗ്രാല്‍ ടൗണില്‍ നിന്ന് ദഫ്, സ്‌കൗട്ട്, ഫ്‌ലവര്‍ ഷോ എന്നിവയുടെ അകമ്പടിയോടെ നടന്ന വിളംബര റാലിയോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സമസ്ത മുഫത്തിഷ് ഹംസ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ബി.കെ. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംബ്രാണ ഉസ്താദ് ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് സെക്രട്ടറി റിയാസ് അശ്ശാഫി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ഹാദി തങ്ങള്‍ ആശംസാ പ്രസംഗം നടത്തി. ഹമീദ് കൂള്‍ ഫോം പതാക ഉയര്‍ത്തി.
സമാപന സംഗമത്തില്‍ റെയ്ഞ്ച് വൈസ് പ്രസിഡന്റ് മൂസ സഈദി അധ്യക്ഷത വഹിച്ചു. റെയ്ഞ്ച് ചെയര്‍മാന്‍ മൂസ നിസാമി ഉസ്താദ് ഉദ്ഘാടനം ചെയ്തു. ഖാസിം അശ്ശാഫി ആമുഖ പ്രഭാഷണം നടത്തി.താജ് അബ്ദുള്ള ,വി.പി. അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍ ലാന്റ് മാര്‍ക്ക്,ഹമീദ് മൗലവി, ഹസന്‍ ദാരിമി, അബ്ദുല്‍ ഖാദര്‍ അശ്ശാഫി, മുഹമ്മദ് ഫൈസി, ഹസൈനാര്‍ മൗലവി, അലി അശ്ശാഫി, റാഷിദ് ഫൈസി, രിഫാഇ ദാരിമി, മുഹമ്മദ് കുഞ്ഞി മൈമൂന്‍ നഗര്‍, സിദ്ദീഖ് റഹ്‌മാന്‍, സി.എം. മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജബ്ബാര്‍ അശ്ശാഫി നന്ദി പറഞ്ഞു.
ഫോട്ടോ:കുമ്പള റെയിഞ്ച് മുസാ ബഖ-26 ഇസ്ലാമിക് കലാ സാഹിത്യ മത്സരത്തില്‍ ജേതാക്കളായ നൂറുല്‍ ഹുദാ മദ്രസ മൊഗ്രാല്‍.
