Advertisement

രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസെടുത്തു; FIR ഇട്ടെന്ന് ഡല്‍ഹി പൊലീസ്

By kcnchannel / October 7, 2026

ഡല്‍ഹി: രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസ്. ഡല്‍ഹി പൊലീസ് കേസെടുത്തു. ആകാശവാണി ഭവനില്‍ അതിക്രമിച്ച കയറിയെന്നാണ് പരാതി. FIR രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പോലീസ് വ്യക്തമാക്കി. തുടര്‍ സമരം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ സഖ്യ നേതാക്കളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഇന്ന് ചര്‍ച്ചയ്ക്കായി വിളിച്ചിട്ടുണ്ട്.

അതേസമയം ശനിയാഴ്ച ഇടതുവിദ്യാര്‍ത്ഥി സംഘടനകളുമായി ചേര്‍ന്ന് തങ്ങള്‍ നടത്തുന്ന സമരം തടയാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സിജെപിയും രംഗത്തെത്തി. ആകാശവാണി ഭവനിലേക്ക് എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അനുമതിയില്ലാതെയാണ് മാര്‍ച്ച് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് ആദ്യഘട്ടത്തില്‍ സഹകരിച്ചെങ്കിലും അത് മറികടന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്ഥാപനത്തിനുള്ളിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കേസുമായി ഡല്‍ഹി പൊലീസ് മുന്നോട്ട് പോകുന്നത്. നിയമാനുസൃതമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്നും 260 പേരെ കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് വിട്ടയച്ചതായും പോലീസ് അറിയിച്ചു