Advertisement

പെന്‍ ഫ്രണ്ട് പദ്ധതിയുമായി എന്‍ എസ് എസ്

By kcnchannel / October 7, 2026


കാഞ്ഞങ്ങാട്: ഉപയോഗിച്ച് വലിച്ചെറിയാതെ റീ സൈക്കിള്‍ ആശയവുമായി ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍. സ്‌കൂള്‍ പരിസരത്ത് നിന്നും ശേഖരിച്ച ഉപയോഗ ശൂന്യമായ പെന്‍ അവശിഷ്ടങ്ങള്‍ പെറുക്കി ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറിയാണ് വിദ്യാര്‍ത്ഥികള്‍ മാതൃക കാട്ടിയത്. മൂന്ന് ചാക്ക് പെന്‍ അവശിഷ്ടങ്ങളാണ് കുട്ടികള്‍ ശേഖരിച്ചത്. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബേബി പ്രസീദ നേതൃത്വം നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ സുകന്യ എച്ച് ആര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ എന്‍ വേണു നാഥന്‍ അധ്യക്ഷത വഹിച്ചു