25 വര്‍ഷത്തെ ഭരണം: വികസിതഭാരതം 2047ല്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി
; ‘ഇന്ത്യയില്‍ ഒളിംപിക്‌സ് നടത്തും’
അധികാരസ്ഥാനത്ത് എത്തിയിട്ട് 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷവേള രാജ്യവ്യാപകപരിപാടിയാക്കി ബിജെപി. വികസിത ഭാരതം 2047ല്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഒളിംപിക്‌സ് നടത്തും. വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചിട്ടില്ലെന്നും മോദി പറഞ്ഞു
ദില്ലി. വികസിത ഭാരതം 2047ല്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയില്‍ ഒളിംപിക്‌സ് നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നരേന്ദ്രമോദി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി അധികാരത്തിലിരുന്നതിന്റെ 25 ാം വാര്‍ഷികാഘോഷമായ വികസിത് ഭാരത് സങ്കല്‍പ് സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 വര്‍ഷം ഭരണരം?ഗത്ത് ഉണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല , രാജ്യത്തെ ജനങ്ങള്‍ക്ക് നന്ദി. വോട്ട് ബാങ്ക് രാഷ്ട്രീയം താന്‍ കളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും. ഇതിനായുള്ള പദ്ധതികള്‍ നടപ്പാക്കുകയാണ്. ആഗോള ഉല്‍പ്പാദന ഹബ് ആക്കി ഇന്ത്യയെ മാറ്റും. സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതാണ് തന്റെ രാഷ്ട്രീയ റിപ്പോര്‍ട്ട് കാര്‍ഡ്. തനിക്ക് നേരത്തെ തന്നെ രാഷ്ട്രീയത്തിലേക്ക് വരാമായിരുന്നു, അത് പ്രലോഭിപ്പിച്ചിട്ടില്ല. എന്തൊക്കെ ഉത്തരവാദിത്വങ്ങള്‍ തന്നിലേക്ക് വന്നോ, അതൊക്കെ താന്‍ പൂര്‍ത്തിയാക്കി. സ്വാര്‍ത്ഥതയില്ലാത്ത പ്രവര്‍ത്തി മാത്രമാണ് തന്റെ ലക്ഷ്യം, പ്രവര്‍ത്തിയാണ് മതം. രാജ്യത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്നത് വോട്ടിന്റെ പേരില്‍ സമൂഹത്തെ വിഭജിക്കുന്നതാണ്. നാട്ടില്‍ കറണ്ടില്ലെങ്കില്‍ അത് ഒരു വിഭാ?ഗത്തെ മാത്രമല്ല ബാധിക്കുക, എല്ലാവരെയുമാണ് ബാധിക്കുന്നത്. അതിന് പരിഹാരം കാണാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഫ്‌ലൈ ദുബായ് വിമാനത്തിലെ പൈലറ്റ് സ്മിത് മച്ഛറിനെ വീണ്ടും പ്രശംസിച്ച് മോദി. ഇപ്പോള്‍ ഇന്ത്യക്കാരനായ ഒരു പൈലറ്റിനെ പറ്റിയാണ് ലോകം സംസാരിക്കുന്നതെന്ന് മോദി പറഞ്ഞു. ഇന്ത്യന്‍ നിര്‍മ്മിത വിമാനത്തെ പറ്റി സംസാരിക്കുന്ന ഒരു ദിവസം വരും. ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനാകുമെന്നും മോദി പറഞ്ഞു. ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളികളുണ്ട്, പക്ഷെ 140 കോടി പരിഹാരങ്ങളുണ്ടെന്നും മോദി പറഞ്ഞു. 2001 ലാണ് മോദി ?ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ആഘോഷത്തിന്റെ ഭാ?ഗമായി രാജ്യവ്യാപകപരിപാടികളാണ് ബിജെപി നടത്തുന്നത്
