‘കൈറാലിറ്റിയുടെ രഹസ്യം’ കണ്ടെത്തിയ ഗവേഷണം; 2026 രസതന്ത്ര നൊബേല്‍ ഹെന്റി ബി കാഗനും കെന്‍സോ സോയിക്കും
2026ലെ രസതന്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹെന്റി ബി കാഗനും കെന്‍സോ സോയിക്കും പുരസ്‌കാരം പങ്കിടും. ഓര്‍ഗാനിക് കെമിസ്ട്രിയിലെ സുപ്രധാന ചോദ്യങ്ങളിലൊന്നായ കൈറാലിറ്റിക്ക് ഉത്തരം കണ്ടെത്തിയതിനാണ് പുരസ്‌കാരം. രണ്ട് തന്മാത്രകള്‍ക്ക് പരസ്പര പ്രതിബിംബ സമാന ഘടനയുണ്ടാകുന്നത് എന്ത് കൊണ്ടെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത് ഇവരുടെ ഗവേഷണമാണ്. മരുന്ന് ഗവേഷണത്തിലടക്കം ഈ ഗവേഷണം നിര്‍ണായകമായി.
1986ലാണ് ഹെന്റി കാഗന്‍ രാസപ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ച് പ്രതിബിംബങ്ങളില്‍ ഒന്നിനെ മാത്രം നിര്‍മ്മിച്ചെടുക്കാന്‍ വഴി കണ്ടെത്തിയത്. കെന്‍സോ സോയി വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ ഇത് മെച്ചപ്പെടുത്തി. 2023ല്‍ പ്രതിബിംബ തന്മാത്രകളില്‍ ഒന്നിനെ മാത്രമായി ഒരു രാസപ്രവര്‍ത്തനത്തിലൂടെ നിര്‍മ്മിച്ചെടുക്കുന്നതില്‍ കെന്‍സോ സോയി വിജയിച്ചു. പിന്നീട് മരുന്ന് നിര്‍മ്മാണത്തിലടക്കം ഈ രീതി ഉപയോഗിക്കപ്പെട്ടു. 96ാം വയസിലാണ് ഹെന്റി ബി കാഗനെ തേടി പുരസ്‌കാരമെത്തുന്നത്. ഫ്രാന്‍സിലെ പാരീസ് – സുഡ് സര്‍വകലാശാലയിലെ എമിരറ്റസ് പ്രൊഫസറാണ് ഹെന്റി ബി കാഗന്‍. ടോക്യോ സര്‍വകലാശാലയിലെ എമിരിറ്റസ് പ്രൊഫസറാണ് 76 കാരനായ കെന്‍സോ സോയി ഇപ്പോള്‍.
