കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വന്ദേമാതരം പ്രതിഷേധം; കണ്ടാലറിയാവുന്ന 25 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധിച്ച 25 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വി.സിക്ക് ആര്‍.എസ്.എസ് അജണ്ടയാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബേക്കല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഘം ചേര്‍ന്ന് സെമിനാര്‍ അലങ്കോലപ്പെടുത്തി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വി.സി ഒന്നാന്തരം ആര്‍.എസ്.എസുകാരനാണെന്നും വിദ്യാര്‍ത്ഥികളെ പുറത്തിറക്കിയാണ് വന്ദേമാതരം സെമിനാര്‍ നടത്തിയതെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പ്രതികരിച്ചു. വന്ദേമാതരത്തിലെ ആദ്യ വരികള്‍ എസ്.എഫ്.ഐ ഉള്‍പ്പെടെ രാജ്യത്തിലെ എല്ലാ വിദ്യാര്‍ത്ഥികളും പാടുമെന്നും, എന്നാല്‍ അതിനപ്പുറമുള്ളത് വിഭജനത്തിന്റെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സര്‍വകലാശാലകളിലും ഇത്തരം പരിപാടികള്‍ നടത്താനാണ് സംഘപരിവാര്‍ ഉദ്ദേശിക്കുന്നത്. ജനഗണമന ഇവരുടെ വിഷയമേയല്ലെന്നും വന്ദേമാതരത്തെ മാത്രം ഉയര്‍ത്തിക്കാട്ടുന്നത് വര്‍ഗീയ തന്ത്രമാണെന്നും കുറ്റപ്പെടുത്തി. ഇതിനെതിരെ പ്രതിഷേധിച്ചപ്പോള്‍ കേരള പൊലീസ് എസ്.എഫ്.ഐയെ ആക്രമിക്കുകയാണ് ചെയ്തതെന്നും സഞ്ജീവ് ആരോപിച്ചു.
വന്ദേമാതരം സെമിനാറിനെച്ചൊല്ലി ഇന്നലേയും പ്രതിഷേധം തുടര്‍ന്നിരുന്നു. പരിപാടിയുടെ പ്രധാന സംഘാടകനും പ്രോക്ടറുമായ കെ ശ്രീകുമാറിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമുണ്ടായി. ശ്രീകുമാര്‍ പ്രസം?ഗിക്കുന്നതിനിടെ ?ഗോ ബാക്ക് വിളികളുമായി വിദ്യാര്‍ത്ഥികള്‍ എത്തുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ മൈക്ക് ഓഫ് ചെയ്തതോടെ ലൈബ്രറി ഹാളില്‍ നടന്ന സെമിനാര്‍ തടസ്സപ്പെട്ടു. സെമിനാര്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എബിവിപി പ്രവര്‍ത്തകരും എസ്എഫ്‌ഐ, എന്‍എസ്‌യുഐ, എംഎസ്എഫ് പ്രവര്‍ത്തകരും രണ്ട് വിഭാ?ഗങ്ങളായി തിരിഞ്ഞ് വാ?ഗ്വാദം ഉണ്ടാവുകയും ചെയ്തു.
