എസ്.കെ.എസ് എസ് എഫ് ജില്ലാ സമ്മേളനംജില്ലയിലെങ്ങും വിവിധ പരിപാടികള്‍സ്വീറ്റ് ഡേ ആചരിച്ചു.
കാസര്‍കോട് : ഒക്ടോബര്‍ 10 ന് കാസര്‍ കോട് ബുഖാറയില്‍ നടക്കുന്ന എസ്.കെ.എസ് എസ്. എഫ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി പ്രചരണ കമ്മിറ്റി ഒക്ടോബര്‍ ഏഴിന് ബുധനാഴ്ച നടത്തിയ സ്വീറ്റ് ഡേ ദിനാചരണം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വിപുലമായി ആഘോഷിച്ചു. സമ്മേളന സന്ദേശം കൈമാറി മദ്‌റസ, സ്‌കൂള്‍ പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ മധുരം കൈമാറിയാണ് പ്രവര്‍ത്തകര്‍ സ്വീറ്റ് ഡേ ആചരിച്ചത്.
കാസര്‍കോട് മേഖല സ്വീറ്റ് ഡേ ദിനാചരണം
സ്വീറ്റ് ഡേ ദിനാചരണം കാസര്‍കോട് മേഖലയില്‍ വിപുലമായി സംഘടിപ്പിച്ചു. വിവിധ ശാഖകളിലും പോലീസ് സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ഓട്ടോ സ്റ്റാന്‍ഡ് തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലും മധുരവിതരണം നടത്തി സമ്മേളന സന്ദേശം പൊതുജനങ്ങളിലെത്തിച്ചു.
കാസര്‍കോട് ടൗണില്‍
ജില്ലാ പ്രചാരണ സമിതിയുടെയും കാസര്‍കോട് മേഖല എസ്.കെ.എസ്.എസ്.എഫിന്റെയും നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഫാറൂഖ് ദാരിമി കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി സുഹൈല്‍ ഫൈസി കമ്പാര്‍ ആമുഖം പറഞ്ഞു.
മേഖലാ ട്രഷറര്‍ അസീം നെല്ലിക്കുന്നു ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ഉമറുല്‍ ഫാറൂഖ് അസ്ഹരി, ജാഫര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസര്‍കോട് കോണ്‍ഫറന്‍സ് ഹാള്‍ പരിസരത്ത് നടന്ന സ്വീറ്റ് ഡേ ദിനാചരണത്തില്‍ സയ്യിദ് സ്വഫ്വാന്‍ തങ്ങള്‍, ഹംസത്തുസ്സഅദി, മൊയ്തു നിസാമി കാലടി, ഖാസിം ഫൈസി, ഹസൈനാര്‍ ഫൈസി, ഹകീം ദാരിമി തുടങ്ങിയവര്‍ പങ്കാളികളായി.
‘വേരുകള്‍ തേടാം, തണലായി പടരാം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ‘സ്വീറ്റ് ഡേ’ ആവേശം പകര്‍ന്നു.
ചെര്‍ക്കള പൊടിപ്പള്ളം ശാഖയില്‍ നടന്ന സ്വീറ്റ് ഡേ ദിനാചരണം ജില്ലാ ചീഫ് മുഫത്തിശ് അബ്ദുല്‍ ഖാദര്‍ ഫൈസി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. മേഖല വര്‍ക്കിംഗ് സെക്രട്ടറി ആബിദ് പൊടിപള്ളം, ഹാഫിള് ആസ്വിഫ് ഫൈസി, സയ്യിദ് ശിഹാബ് തങ്ങള്‍, ഹനീഫ് മൗലവി, ശഫീഖ് അസ്അദി, ഹസൈനാര്‍ മൗലവി, ലത്വീഫ് മൗലവി, തുടങ്ങിയവര്‍ സംബന്ധിച്ചു.
