Advertisement

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ ജനാധിപത്യ കശാപ്പ്:കുമ്പളയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

By kcnchannel / October 8, 2026

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ ജനാധിപത്യ കശാപ്പ്:പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധി എംപിയെയും അറസ്റ്റ് ചെയ്ത നടപടിയില്‍ കുമ്പളയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

കുമ്പള.രാജ്യത്തെ ജനാധിപത്യത്തെ വോട്ട് ചോരിയിലൂടെ കശാപ്പ് ചെയ്ത് രാജ്യ ദ്രോഹ കുറ്റം ചെയ്ത കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ നടത്തിയ പ്രതിഷേധ സമരത്തിനിടയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധി എംപിയെയും,മറ്റുള്ള നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് കുമ്പള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്പളയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

പരിപാടി ഡിസിസി സെക്രട്ടറി സുന്ദര ആരിക്കാടി ഉദ്ഘാടനം ചെയ്തു.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷത വഹിച്ചു.വസന്ത ആരിക്കാടി സ്വാഗതം പറഞ്ഞു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ലോക്‌നാഥ ഷെട്ടി, കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഗണേഷ് ഭണ്ഡാരി, നാസര്‍ മൊഗ്രാല്‍, നാരായണ കളത്തൂര്‍, ലത്തീഫ് ആരിക്കാടി, ഉസ്മാന്‍ ആരിക്കാടി, തോമസ് ഡിസൂസ, ശ്രീധരന്‍ റൈ,പത്മ ആരിക്കാടി,ശേഖര്‍ ദര്‍ബാര്‍കട്ട,ഓഫീസ് സെക്രട്ടറി ഇബ്രാഹിം കെ എസ് എന്നിവര്‍ നേതൃത്വം നല്‍കി. ബ്ലോക്ക് മെമ്പര്‍ പൃഥ്വിരാജ് ഷെട്ടി നന്ദി പറഞ്ഞു.

ഫോട്ടോ:രാഹുലിനെയും പ്രിയങ്കയേയും അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് കുമ്പള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്പളയില്‍ നടന്ന പ്രതിഷേധ പ്രകടനം.