കളിച്ചു പഠിക്കാന്‍ കമ്പ്യൂട്ടര്‍:’ഡിജിറ്റല്‍ സ്‌ക്വയര്‍”പദ്ധതിക്ക് മൊഗ്രാല്‍ ജിവിഎച്ച്എസ്എസ്ല്‍ തുടക്കം.
മൊഗ്രാല്‍.പ്രൈമറി ക്ലാസ് മുതല്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ കമ്പ്യൂട്ടര്‍ നല്‍കി സംസ്ഥാനത്തെ സ്‌കൂളുകള്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരത്തിലേക്ക് ചുവടുവെക്കുന്നു.യുപി പഠനം കഴിയുമ്പോഴേക്കും വിദ്യാര്‍ത്ഥികളെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന സര്‍ക്കാറിന്റെ നൂറു ദിന കര്‍മ്മപരിപാടിയില്‍ തുടക്കമിട്ട ‘ഡിജിറ്റല്‍ സ്‌ക്വയര്‍” പദ്ധതിയിലാണ് ഈ ദൗത്യം.ഇതിനകം മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അടക്കം സംസ്ഥാനത്തെ 5100 സ്‌കൂളുകള്‍ ഡിജിറ്റല്‍ പഠന പരിപാടിയുടെ ഭാഗമായി.
ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലുള്ള കുട്ടികളെ കമ്പ്യൂട്ടര്‍ ഗെയിമുകളിലൂടെയും, വിനോദ പരിപാടികളിലൂ ടെയും അറിവിലേക്ക് നയിക്കാനുള്ളതാണ് ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ ‘കെറ്റി”ന്റെ മേല്‍നോട്ടത്തിലാണ് ഇത് നടപ്പിലാക്കുന്നത്. ഇതിനായി 5100 സ്‌കൂളുകളിലെ പ്രഥമാ ധ്യാപകര്‍ക്കും,ഓരോ നോഡല്‍ ടീച്ചര്‍മാര്‍ക്കും ഇതിനകം പരിശീലനം നല്‍കിയിട്ടുണ്ട്. ഇതിനായി ഓരോ സ്‌കൂളിനും രണ്ട് കമ്പ്യൂട്ടറുകളെങ്കിലും ഉറപ്പാക്കും.ഒരു ഓപ്പണ്‍ ലാബും സജ്ജമാക്കും.
മൊഗ്രാല്‍ ജിവിഎച്ച്എസ്എസ്ല്‍ തയ്യാറാക്കിയ ഡിജിറ്റല്‍ സ്‌ക്വയര്‍ എസ് എം സി ചെയര്‍മാന്‍ റിയാസ് കരീം ഉദ്ഘാടനം ചെയ്തു.സീനിയര്‍ അസിസ്റ്റന്റ് ജാന്‍സി ചെല്ലപ്പന്‍ അധ്യക്ഷത വഹിച്ചു.പിടിഎ വൈസ് പ്രസിഡണ്ട് എച്ച് എം അബ്ദുല്‍ കരീം,സ്റ്റാഫ് സെക്രട്ടറി എഫ് എം തസ്നീം,എസ് ആര്‍ ജി കണ്‍വീനര്‍ സൈനബ എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. സുല്‍ഫിക്കര്‍ അലി മാഷ് സ്വാഗതവും, ഫായിസ് നന്ദിയും പറഞ്ഞു.
