Advertisement

ദേശീയ പാതയില്‍ തുടര്‍ച്ചയായ അപകടങ്ങള്‍;ഒരു സമയം നാലു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു

By kcnchannel / October 9, 2026

കാസര്‍ഗോഡ് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ കല്ലങ്കൈയിയിലാണ് സംഭവം.

പുലര്‍ച്ചെ 2 30ന് ആണ് അപകടങ്ങള്‍ നടന്നത്

ഹൈവേയിലൂടെ പോവുകയായിരുന്ന കാര്‍ സൈഡില്‍ ഇടിച്ചു. പുറകില്‍ ഉണ്ടായിരുന്ന ലോറി കാറിലും അതിന്റെ പുറകില്‍ ഉണ്ടായിരുന്ന മൂകാംബികയിലേക്ക് പോകുകയായിരുന്ന
ബസ് ലോറിയിലും ഇടിച്ചു

ഇടിയില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു

അതിലൂടെ പോവുകയായിരുന്ന ഇരു ചക്ര വാഹനം പെട്ടെന്ന് ബ്രേക്ക് പിടിച്ചതിനാല്‍ നിയന്ത്രണം വിട്ടു ചില്ലുകളിലേക്ക് മറിയുകയും യാത്രക്കാരനായ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.