Advertisement

100 ദിന കര്‍മ്മ പദ്ധതി പൂര്‍ത്തിയായി, 588 പദ്ധതികള്‍ ലക്ഷ്യമിട്ടു, 568 പൂര്‍ത്തിയായി; ‘ജനസ്പര്‍ശം’ ഫയല്‍ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

By kcnchannel / October 9, 2026

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതി പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. 588 പദ്ധതികള്‍ ലക്ഷ്യമിട്ടു, 568 പൂര്‍ത്തിയായി. 20 പദ്ധതി 90% പൂര്‍ത്തിയായി. പദ്ധതി നിര്‍വഹണത്തിന് മുഖ്യമന്ത്രി രണ്ട് തവണ അവലോകനം ചെയ്തു. പദ്ധതി പൂര്‍ത്തീകരണം സര്‍ക്കാരിന് വലിയ ആത്മ വിശ്വാസം നല്‍കുന്നു.

ഡേറ്റാ ഡ്രിവണ്‍ ഗവര്‍ണന്‍സ് എന്ന UDF സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന്റെ തുടക്കമാണിത്. ഫയല്‍ നീക്കത്തിന് പുതിയ സംവിധാനം കൊണ്ടു വരും. ഫയല്‍ അദാലത്ത് അടുത്ത ലക്ഷ്യം. ജനസ്പര്‍ശം എന്ന പേരിലാണ് അദാലത്ത് നടത്തുക. ഈ മാസം 15 മുതല്‍ ഡിസംബര്‍ 31 വരെ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് നടക്കും. ഒരോ ഫയലിലും ഓരോ ജീവിതം ഉണ്ട്. അത് യാഥാര്‍ത്ഥ്യമാണ്.

2, 76,000 ഇ -ഫയലുകള്‍ ഉണ്ട്. പെന്‍ഡിംഗ് ഫിസിക്കല്‍ ഫയലുകള്‍ വേറെ. ഫയല്‍ നീക്കം വേഗത്തിലാക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് ഫയല്‍ നീക്കത്തിന് പുതിയ സംവിധാനം കൊണ്ടു വരുന്നത്. ഫയല്‍ നീക്കത്തില്‍ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരും. വയോജന വകുപ്പ് ബില്ലിന്റെ കരടിന് മന്ത്രി സഭ അംഗീകാരം നല്‍കി. ഈ സഭാസമ്മേളനത്തില്‍ ബില്‍ പാസാക്കും.

ലോകത്ത് ആദ്യമായാണ് വയോജന വകുപ്പ് രൂപീകരിക്കുന്നത്. ഫയല്‍ അദാലത്ത് വകുപ്പ് തലത്തിലാകും നടക്കുക. വയോജന വകുപ്പുമായി ബന്ധപ്പെട്ട് വലിയ വിവരശേഖരം നടത്തുന്നുണ്ട്. കിടപ്പുരോഗികളുടെയും ഗുരുതരരോഗബാധിതരുടെയും വിവരം ശേഖരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.