പള്ളിക്കര മഠത്തില്‍ ബദര്‍ ജമാഅത്ത് ജിസിസി കമ്മിറ്റി നിലവില്‍ വന്നു
ദുബായ്: പ്രവാസലോകത്തെ പള്ളിക്കര മഠത്തില്‍ ബദര്‍ ജമാഅത്ത് അംഗങ്ങളുടെ കൂട്ടായ്മയും പരസ്പര സഹകരണവും ലക്ഷ്യമിട്ട് ദുബായില്‍ ചേര്‍ന്ന പ്രവാസി സംഗമത്തില്‍ ജിസിസി കമ്മിറ്റി ഔദ്യോഗികമായി നിലവില്‍ വന്നു. പ്രവാസികളായ ജമാഅത്ത് അംഗങ്ങളെ ഒരേ വേദിയില്‍ കോര്‍ത്തിണക്കാനും ജമാഅത്തിന്റെ സമഗ്ര പുരോഗതിക്കും ഉന്നതിക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്.
യോഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍: സി.എ. ബഷീര്‍ (പ്രസിഡന്റ്), ഹാഷിം മഠത്തില്‍ (ജനറല്‍ സെക്രട്ടറി), മനാഫ് ഖാന്‍ (ട്രഷരര്‍), ബഷീര്‍ മൊയ്ദു മെട്രോ (ഓര്‍ഗനൈസിംഗ് സെക്രട്ടറി).
വൈസ് പ്രസിഡന്റുമാരായി അബ്ദുല്‍ ഖാദര്‍ കുഞ്ഞഹമ്മദ്, ഉമ്മര്‍ അബ്ദുല്‍ ഖാദര്‍, മജീദ് പി.എം. അഹമ്മദ്, അബൂബക്കര്‍ മുഹമ്മദ് എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി ഹസീബ് ഖാന്‍, നസീര്‍ അബൂബക്കര്‍, ഖാലിദ് മൊയ്ദു മൂപ്പന്‍, ജലീല്‍ മുഹമ്മദ് എന്നിവരെയും തിരഞ്ഞെടുത്തു.
വിവിധ എമിറേറ്റുകളിലെ കോര്‍ഡിനേറ്റര്‍മാരായി ശരീഫ് കെ.സി. കുഞ്ഞഹമ്മദ്, ആഷിഖ് റഹ്‌മാന്‍ ഷാഫി (ദുബൈ), ഫാറൂഖ് ടി.എച്ച്. ഇബ്രാഹിം, ഇല്ല്യാസ് അബൂബക്കര്‍ (ഷാര്‍ജ), മുഹ്‌സിന്‍ മൊയ്ദു, മിഹ്‌റാജ് ഇബ്രാഹിം (അബുദാബി), അബ്ദുല്‍ റഹ്‌മാന്‍ അബ്ദുല്‍ ഖാദര്‍ (ദെയ്ദ്) എന്നിവരെ ചുമതലപ്പെടുത്തി.
ഇവര്‍ക്ക് പുറമെ ശരീഫ് അബ്ദുല്‍ ഖാദര്‍, മുഹമ്മദ് മൂപ്പന്‍ മൊയ്ദു, കരീം മാഹിന്‍, ഫൈസല്‍ കുന്നില്‍ മൊയ്ദു, ഹനീഫ സി.എ. മൊയ്ദു, ഹാരിസ് അബ്ദുല്‍ ഖാദര്‍, ജാബിര്‍ മുഹമ്മദ്, നാസര്‍ അബ്ദുല്‍ ഖാദര്‍, ഹാരിസ് മൂസ്സ, റാഷിദ് ഹംസ, ബാസിത്ത് അബ്ദുല്‍ ഖാദര്‍, ശംസുദ്ദീന്‍ ഹുസൈന്‍, ഷമീം പോക്കറലി, മുസ്തഫ മുഹമ്മദ് എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ജമാഅത്തിന്റെ പുരോഗതിക്കും അംഗങ്ങളുടെ കൂട്ടായ്മയ്ക്കും നാടിന്റെ നന്മയ്ക്കായുള്ള ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ കമ്മിറ്റി മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
