Advertisement

LEADEX HORIZON 2026: ലോഗോ പ്രകാശനം ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ നിര്‍വഹിച്ചു

By kcnchannel / October 10, 2026

ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന LEADEX HORIZON 2026 ഡെലിഗേറ്റ് സമ്മിറ്റിന്റെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും ലോഗോ പ്രകാശനം സേഫ് ലൈന്‍ ഗ്രൂപ്പ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ നിര്‍വഹിച്ചു.

ദുബൈ പ്രൈം ടവറില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍. മേല്‍പറമ്പ് സ്വാഗതവും ജില്ലാ ട്രഷറര്‍ ഡോ. ഇസ്മായില്‍ മൊഗ്രാല്‍ നന്ദിയും പറഞ്ഞു. ദുബൈ കെ.എം.സി.സി നേതാക്കളായ ഹംസ തൊട്ടി, അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവരും കെ.എം.സി.സി സംസ്ഥാന, ജില്ലാ ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു.

നേതൃത്വം പദവിയിലൊതുങ്ങുന്നതല്ലെന്നും സമൂഹത്തോടുള്ള ഉത്തരവാദിത്തവും സേവനമനോഭാവവുമാണ് നേതൃത്വത്തിന്റെ അടിസ്ഥാനമെന്നും ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ പറഞ്ഞു. പുതിയ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാന്‍ കഴിയുന്ന നേതൃത്വമാണ് കാലത്തിന്റെ ആവശ്യമെന്നും പ്രവാസ സമൂഹത്തില്‍ മികച്ച പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുന്നതില്‍ നേതൃത്വ പരിശീലന ക്യാമ്പുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.