Advertisement

വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ നൈപുണ്യവും, പ്രായോഗിക അറിവും വളര്‍ത്താന്‍ സഹായകമായ പദ്ധതിയാണ് ക്രിയേറ്റീവ് കോര്‍ണര്‍-എ കെ എം അഷ്‌റഫ് എംഎല്‍എ.

By kcnchannel / October 10, 2026

മൊഗ്രാല്‍.
വിദ്യാലയങ്ങളിലെ കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകളും,ജീവിത നൈപുണികളും വികസിപ്പിക്കുന്നതിനായിട്ടാണ് സമഗ്ര ശിക്ഷാ കേരളം (SSK) സ്‌കൂളുകളില്‍ നടപ്പില്‍ വരുത്തുന്ന ‘ക്രിയേറ്റീവ് കോര്‍ണര്‍’ എന്ന പദ്ധതിയിലൂടെ വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ്. മൊഗ്രാല്‍ സ്‌കൂളില്‍ ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാഠപുസ്തക പഠനത്തോടൊപ്പം വിവിധ തൊഴില്‍ മേഖലകളെക്കുറിച്ചുള്ള പ്രായോഗിക ധാരണ കുട്ടികള്‍ക്ക് നല്‍കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൃഷി, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍സ്, പ്ലംബിങ്,ഫാഷന്‍ ഡിസൈനിംഗ്, പാചകം,മരപ്പണി എന്നിങ്ങനെ ഏഴ് പ്രധാന മേഖലകളിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.ഇതിനായി അത്യാധുനിക ഉപകരണങ്ങളാണ് സ്‌കൂളുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്.
സിലബസിലുള്ള തൊഴില്‍ ഭാഗങ്ങളെ പ്രവൃത്തിയിലൂടെ പരിചയപ്പെടാന്‍ ഈ പദ്ധതി വഴി വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുമെന്നും എ കെ എം അഷ്‌റഫ് എംഎല്‍എ പറഞ്ഞു.

ഗണിതം, അടിസ്ഥാനശാസ്ത്രം, സാമൂഹികശാസ്ത്രം,ഭാഷ എന്നീ വിഷയങ്ങളിലെയും പ്രവൃത്തി പരിചയത്തിലെയും ആശയങ്ങളെ അനുയോജ്യമായ തൊഴില്‍ മേഖലകളുമായി ബന്ധിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.ഇത് കുട്ടികളില്‍ പ്രായോഗിക ജീവിത നൈപുണികള്‍ വികസിപ്പിക്കാനും വിവിധ തൊഴില്‍ മേഖലകളിലെ സാധ്യതകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കാനും സഹായിക്കും.

ചടങ്ങില്‍ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ എച്ച് എം ഷൈജി ജി സ്വാഗതം പറഞ്ഞു. ഷൗക്കത്തലി (ഡി ഡിസി-എസ് എസ് കെ കാസറഗോഡ്)പദ്ധതി വിശദീകരിച്ചു.ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍,ചരിസ്മ സി(കാസര്‍ഗോഡ് ഒപിഒ-എസ് എസ് കെ )ശ്രീഹര്‍ഷ( ബിപിസി കുമ്പള) എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിച്ചു.ക്രിയേറ്റീവ് കോര്‍ണറിലേക്ക് കേക്ക് നിര്‍മ്മാണ പരിശീലനം നല്‍കിയ കൗസര്‍ കൗസി-റഹീം, റഹാന-ഖലീല്‍, സാഴിയ-ഹമീദ് എന്നിവര്‍ക്ക് എ കെ എം അഷ്‌റഫ് ഉപഹാരം നല്‍കി.

വാര്‍ഡ് മെമ്പര്‍ ജമീലാ-ഹസ്സന്‍,പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,എസ്എംസി ചെയര്‍മാന്‍ റിയാസ് കരീം,മദര്‍ പ്രസിഡണ്ട് സുമയ്യ,എസ് ആര്‍ ജി സ്റ്റേറ്റ് കോഡിനേറ്റര്‍ സീനാ മാത്യു, എച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ ബിനി വി എസ്,വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ വിനോദ് കെ ടി,പിടിഎ വൈസ് പ്രസിഡണ്ട് എച്ച് എം കരീം,എം പി ടി എ വൈസ് പ്രസിഡണ്ട് ഹസീന,എസ് എം സി വൈസ് ചെയര്‍പേഴ്‌സണ്‍ മുംതാസ്,മുന്‍ ഹെഡ്മാസ്റ്റര്‍ ജെ ജയറാം,സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ജാന്‍സി ചെല്ലപ്പന്‍, ക്രിയേറ്റീവ് കോര്‍ണര്‍ കോഡിനേറ്റര്‍ റൈഹാന കെ,എ എം സിദ്ധീഖ് റഹ്‌മാന്‍,സെഡ് എ മൊഗ്രാല്‍,ബി എന്‍ മുഹമ്മദലി,ടി എം ശുഹൈബ്,മുഹമ്മദ് സ്മാര്‍ട്ട്,അബ്ബാസ് നടപ്പ ളം,മുഹമ്മദ് കുഞ്ഞി ടൈല്‍സ്,അഷ്‌റഫ് സാഹിബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി എച്ച് എഫ് തസ്‌നീം നന്ദി പറഞ്ഞു.