Advertisement

ഉപന്യാസ രചന വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

By kcnchannel / October 10, 2026

മൊഗ്രാല്‍ : ഗാന്ധി ജയന്തി ദിനത്തില്‍ മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ് മൊഗ്രാല്‍ ഹൈസ്‌കൂള്‍,
ഹയര്‍ സെക്കണ്ടറി, വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി ഗാന്ധിജിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നല്‍കി നടത്തിയ ഉപന്യാസ മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെമെന്റോയും സമ്മാനിച്ചു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗാന്ധിജിയുടെ ജീവിതവും പുതിയ തലമുറയുടെ മൂല്യം ബോധവും എന്ന വിഷയത്തില്‍ സഫിയത്ത് മന്‍സൂറ ഒന്നാം സ്ഥാനവും ഫാത്തിമത്ത് ഷഹലാത്ത് രണ്ടാം സ്ഥാനവും നേടി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഗാന്ധിജിയുടെ ചിന്തകളും പുതിയ കാലത്തെ സാമൂഹിക വെല്ലുവിളികളും എന്ന വിഷയത്തില്‍ ഉമൈമത്ത് റഫ്ഖാന, ഖദീജത്ത്. നെഹ്രീന്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

ചടങ്ങില്‍ ഫ്രണ്ട്‌സ് ക്ലബ് പ്രസിഡന്റ് സെഡ്. എ. മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പി. അബ്ദുല്‍ ഖാദര്‍ ഉത്ഘാടനം ചെയ്തു.
വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാന വിതരണം പ്രിന്‍സിപ്പല്‍ ബിനി വി എസ്, ഹെഡ് മിസ്ട്രസ്സ് ഷൈജി ടീച്ചര്‍ എന്നിവര്‍ നിര്‍വഹിച്ചു. പി ടി എ. പ്രസിഡന്റ് ലത്തീഫ് കൊപ്പളം ,എസ് എം സി. ചെയര്‍മാന്‍ റിയാസ് കരീം , എം മാഹിന്‍ ,ജെ ജയറാം, തസ്നി ടീച്ചര്‍, ബിജുമാസ്റ്റര്‍ ,എച്ച് എം. എ. കരീം ,മുഹമ്മദ് സ്മാര്‍ട്ട് ,എം പി ടി എ പ്രസിഡന്റ് സുമയ്യ, ഹസീന ,മുംതാസ് എന്നിവര്‍ പ്രസംഗിച്ചു. താജ്ജുദ്ദീന്‍ മൊഗ്രാല്‍ സ്വാഗതവും സിദ്ദിഖ് പി എസ് നന്ദിയും പറഞ്ഞു. എം പി അബ്ദുല്‍ ഖാദര്‍, എം എസ്. അബ്ദുള്ള കുഞ്ഞി, കെ എം. ഖാദര്‍ ,എം എസ് അഷ്റഫ്, മുഹമ്മദ് കെ, ജബ്ബാര്‍ വി. പി തുടങ്ങിയ നേതൃത്വം നല്‍കി.