മൊഗ്രാല്‍ മെക് 7 ഹെല്‍ത്ത് ക്ലബ്ബ് രണ്ടാം വാര്‍ഷികം:മെഗാ സംഗമം ഒക്ടോബര്‍ 20, 21 തീയതികളില്‍.
മൊഗ്രാല്‍.പ്രഭാത വ്യായാമ കൂട്ടായ്മയായ മൊഗ്രാല്‍ മെക് 7 ഹെല്‍ത്ത് ക്ലബ്ബിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ഹെല്‍ത്ത് ക്ലബ് അംഗങ്ങളുടെ മെഗാ സംഗമം ഒക്ടോബര്‍ 20,21 തീയതികളിലായി മൊഗ്രാല്‍ ഗവ:വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കും.മൊഗ്രാല്‍, കുമ്പള,പട്ട്‌ള,പള്ളിക്കര, തൃക്കരിപ്പൂര്‍,പടന്ന, ചെറുവത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വനിതാ അംഗങ്ങളടക്കം 350-ഓളം പേര്‍ മെഗാ സംഗമത്തില്‍ പങ്കെടുക്കും.ഇതിന്റെ ഒരുക്കങ്ങള്‍ തകൃതിയായി നടന്നുവരുന്നതായി സംഘാടകര്‍ അറിയിച്ചു.
പരിപാടിയോടനുബന്ധിച്ച് 20ന് രാത്രി 7മണി മുതല്‍ ഇശല്‍ ഗ്രാമത്തിലെ കലാകാരന്മാരും, സ്‌കൂള്‍-മദ്രസ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് കലാ വിരുന്നൊരുക്കും. 21ന് രാവിലെ 6:15ന് വ്യായാമം. ക്യാപ്റ്റന്‍ സലാഹുദ്ദീന്‍ നേതൃത്വം നല്‍കും.ശേഷം മെഗാ സംഗമം മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം, മെക് 7 ബ്രാന്‍ഡ് അംബാസിഡര്‍ അറക്കല്‍ ബാവ, നോര്‍ത്ത് സോണല്‍ അസി:കോഡിനേറ്റര്‍ നിയാസ് എകരൂര്‍,ഡോ: ഇസ്മായില്‍ മുജദ്ദിദി,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ ഹാജി,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സാമൂഹിക- സാംസ്‌കാരിക- വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. തുടര്‍ന്ന് പ്രഭാത ഭക്ഷണം.
പരിപാടിയുടെ പ്രചരണാര്‍ത്ഥം വിവിധ പരിപാടികള്‍ മൊഗ്രാലില്‍ നടന്നു വരുന്നുണ്ട്. കഴിഞ്ഞദിവസം ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. തിങ്കളാഴ്ച(12/10/26) വൈകുന്നേരം 4.30ന് മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബും,ഉപ്പള സ്‌പോര്‍ട്‌സ് ക്ലബ്ബും തമ്മില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കും.മെക് 7 ഹെല്‍ത്ത് ക്ലബ്ബ് അംഗങ്ങള്‍ക്കായി പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.19ന് തിങ്കളാഴ്ച വൈകുന്നേരം 4.30ന് കുമ്പളയിലും, 6.30ന് മൊഗ്രാലിലുമായി വിളംബര ജാഥ സംഘടിപ്പിക്കും.
ഫോട്ടോ:മെഗാ സംഗമത്തിന് ഒരുങ്ങി മൊഗ്രാല്‍ മെക് 7 ഹെല്‍ത്ത് ക്ലബ്.
