”ലീഡെക്‌സ് ഹൊറൈസണ്‍ 2026 പുതിയ നേതൃത്വത്തിന് ദിശാബോധം നല്‍കും” – സലാം കന്യപ്പാടി
കാസര്‍ഗോഡ് മണ്ഡലതല പ്രതിനിധി രജിസ്‌ട്രേഷന്‍ ഹംസ മധൂര്‍ ഉദ്ഘാടനം ചെയ്തു
ദുബൈ: പുതിയ കാലത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഉത്തരവാദിത്വമുള്ള നേതൃത്വത്തെ വാര്‍ത്തെടുക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ലീഡെക്‌സ് ഹൊറൈസണ്‍ 2026 എന്ന് ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി പ്രസ്താവിച്ചു. കേവലം ഒരു സമ്മേളനം എന്നതിലുപരി സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും പ്രവര്‍ത്തകരെ ഭാവിയിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്ന വേദിയാണിതെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ ഒന്നിന് ദുബൈയില്‍ നടക്കുന്ന ഈ ചരിത്രസംഗമത്തില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍നിന്ന് പരമാവധി പ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കെ.പി. ടവറിലെ ലീഡെക്‌സ് സ്വാഗതസംഘം ഓഫീസില്‍ ചേര്‍ന്ന ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി യോഗം സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതം പറഞ്ഞു.
പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ഹംസ മധൂര്‍ ലീഡെക്‌സ് ഹൊറൈസണ്‍ 2026-ന്റെ കാസര്‍ഗോഡ് മണ്ഡലതല പ്രതിനിധി രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു.
ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി നവംബര്‍ ഒന്നിന് പി.എ. ഇബ്രാഹിം ഹാജി സ്‌ക്വയറിലെ വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ലീഡെക്‌സ് ഹൊറൈസണ്‍ 2026 പ്രതിനിധി സമ്മേളനവും ദേശീയ സമ്മേളനവും വന്‍ വിജയമാക്കുന്നതിനായി മണ്ഡലതല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് ഹസൈനാര്‍ ബീജന്തടുക്ക,സെക്രട്ടറി ഫൈസല്‍ ദീനാര്‍,മണ്ഡലം സെക്രട്ടറി സിനാന്‍ തൊട്ടാന്,മുന്‍സിപ്പല്‍ പ്രസിഡന്റ് അന്‍വര്‍ സാജിദ്,സെക്രട്ടറി ജാഫര്‍ കുന്നില്‍,ചെങ്കള പഞ്ചായത്ത് സെക്രട്ടറി ഹബീബ് മൂല,മൊഗ്രാല്‍ പഞ്ചായത്ത് ലീഡെക്‌സ് കോഡിനേറ്റര്‍ അബ്ദുല്‍ ഖാദര്‍,സാബിത് പി.സി, സമീര്‍ ബേവിഞ്ചേ,അജ്മല്‍ മിര്‍ഷാന് നെല്ലിക്കട്ടെ, ആന്‍ചു നെല്ലിക്കട്ടെ,സര്‍ഫ്രാസ് ചൂരി എന്നിവര്‍ സംസാരിച്ചു.
ദുബൈ കെഎംസിസി കാസറഗോഡ് മണ്ഡലം സെക്രട്ടറി തല്‍ഹത്ത് തളങ്കര നന്ദി പറഞ്ഞു.
