മാധവന്‍ പാടി അനുസ്മരണവും പുസ്തക പ്രകാശനവും 17ന്
കാസര്‍കോട്: ഗവണ്‍മെന്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ‘ഒരുവട്ടംകൂടി’ യുടെ ആഭിമുഖ്യത്തില്‍ മാധവന്‍ പാടി അനുസ്മരണവും എം. ഒ. രഘുനാഥ് രചിച്ച ‘പാടി, ഒരു സ്‌നേഹസ്പര്‍ശം’ എന്ന ഓര്‍മ്മപ്പുസ്തകത്തിന്റെ പ്രകാശനവും 17ന് വൈകിട്ട് 3 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ വനിതാ ഹാളില്‍ നടക്കും.
കാസര്‍കോട് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ. എം. ഹനീഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് മുന്‍ എം.എല്‍.എ. സി. എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറി പ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തും.
പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ടി. എ. ശാഫി ഉത്തരദേശം പുസ്തക പരിചയം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം പുസ്തകം പ്രകാശനം ചെയ്യും. പുരോഗമന കലാ സാഹിത്യ സംഘം ഏരിയാ സെക്രട്ടറി ബി. കെ. സുകുമാരന്‍ പുസ്തകം ഏറ്റുവാങ്ങും.
ഇബ്രാഹിം അംബികാന, ശ്യാമള പെരിയ, ബി. എം. ഹാരിഫ്, ജയന്തി ടീച്ചര്‍, രവി ബന്തടുക്ക, സണ്ണി ജോസഫ്, കാജര്‍ എന്നിവര്‍ ആശംസകള്‍ നേരും. ബപ്പിടി മുഹമ്മദ് കുഞ്ഞി സ്വാഗതവും ദിനേശ് കാസര്‍കോട് നന്ദിയും പറയും.
മാധവന്‍ പാടിയുടെ സാമൂഹിക, സാംസ്‌കാരിക, സംഘടനാ പ്രവര്‍ത്തനങ്ങളെയും അദ്ദേഹവുമായുള്ള വ്യക്തിബന്ധങ്ങളെയും ഓര്‍മിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
