ആസ്‌ക് ആലംപാടിയും മൈ ഭാരത് കാസറഗോഡും സംയുക്തമായി ലഹരിക്കെതിരെ ബൈക്ക് റാലി സംഘടിപ്പിച്ചു
ആലംപാടി: കേന്ദ്ര സര്‍ക്കാരിന്റെ സേവാ പഖ്വാഡ ആചരണത്തിന്റെ ഭാഗമായി മൈ ഭാരത് കാസറഗോഡിന്റെയും ആസ്‌ക് ആലംപാടിയുടെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബൈക്ക് റാലി സംഘടിപ്പിച്ചു.
‘ലഹരി വിടുക, ജീവിതം നേടുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു റാലി. ആസ്‌ക് ക്ലബ്ബ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി വാര്‍ഡ് മെമ്പര്‍ മാഹിന്‍ ആലംപാടി ഫ്‌ലാഗ് ഓഫ് ചെയ്തു.
ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മൈ ഭാരത് കാസറഗോഡ് യൂത്ത് ഓഫീസര്‍ ആശ ഫ്രാന്‍സിസ് സി മുഖ്യ പ്രഭാഷണം നടത്തി. ലഹരി മുക്ത സമൂഹം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവര്‍ സംസാരിച്ചു.
മൈ ഭാരത് പ്രതിനിധി യശോദ ഗിരീഷ്, ആസ്‌ക് ജി.സി.സി ജനറല്‍ സെക്രട്ടറി ദാവൂദ് മിഹ്‌റാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി ഹവാസ് സ്വാഗതവും സെക്രട്ടറി ബച്ചി പെര്‍ള നന്ദിയും പറഞ്ഞു.
