Advertisement

എസ് എം എ ജില്ലാ കോണ്‍ഫറന്‍സ് ചൊവ്വാഴ്ചകുമ്പോല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

By kcnchannel / October 12, 2026

കാസറഗോഡ് : സമസ്ത സെന്റി നറിയുടെ ഭാഗമായി സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ ) ഒക്ടോബര്‍ 13 ന് കളനാട് കെ.എച്ച്.ഹാളില്‍ നടക്കുന്ന ജില്ലാ മാനേജ്മെന്റ് കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോണ്‍ഫറന്‍സ് സമസ്ത കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ 9.30 ന് പ്രതിനിധി റജിസ്ട്രഷന്‍ ആരംഭിക്കും. 10 മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന ഷെസനില്‍ ജില്ലാ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ പി എസ് ആറ്റക്കോയതങ്ങള്‍ പഞ്ചിക്കല്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. ജില്ലാ പ്രസിഡണ്ട് വൈ എം അബ്ദുറഹ്‌മാന്‍ അഹ്‌സനി അദ്ധ്യക്ഷത വഹിക്കും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ ആമുഖ പ്രഭാഷണം നടത്തും. എസ് എം എ സംസ്ഥാന ജന. സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് അഹമ്മദ് ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍, എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീറുല്‍ അഹ്ദല്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍,അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന് പ്രസംഗിക്കും. സ്വാഗതസംഘം കണ്‍വീനര്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി സ്വാഗതവും ജില്ലാ ജന. സെക്രട്ടി ബശീര്‍ മങ്കയം നന്ദിയും പറയും.
ജില്ലയിലെ 280 മദ്റസകളില്‍ നിന്നായി ആയിരത്തി അഞ്ഞൂറിലധികം മാനേജ്മെന്റ് പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ സംബന്ധിക്കും പ്രതിനിധികളെ സ്വീകരിക്കാന്‍ ഉദുമ സോണ്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നു.

പത്രസമ്മേളനത്തില്‍ സംബന്ധിച്ചവര്‍
പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി(ചെയര്‍മാന്‍ സ്വാഗതസംഘം)
സുലൈമാന്‍ കരിവെള്ളൂര്‍ (സംസ്ഥാന സെക്രട്ടറി )
കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി (കണ്‍വീനര്‍, സ്വാഗത സംഘം)
ബശീര്‍ മങ്കയം (ജില്ലാ ജനറല്‍ സെക്രട്ടറി)
ഇത്തിഹാദ് മുഹമ്മദ് ഹാജി (ജില്ലാ ഫിനാന്‍സ് സെക്രട്ടറി)
അബ്ദുല്‍ ഖാദിര്‍ ഹിമമി