Advertisement

ജില്ലാതല എം.എസ്.എം.ഇ ക്ലിനിക് സംഘടിപ്പിച്ചു

By kcnchannel / October 12, 2026

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ റാംപ് (RAMP) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല എം.എസ്.എം.ഇ ക്ലിനിക് ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് ഹോട്ടല്‍ സിറ്റി ടവറില്‍ നടന്ന ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് മുജീബ് അഹമ്മദ്, എന്‍.എം.സി.സി കാസര്‍കോഡ് ചാപ്റ്റര്‍ കണ്‍വീനര്‍ എം.എന്‍ പ്രസാദ് എന്നിവര്‍ സംസാരിച്ചു. ജില്ലാവ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ബി ഹരികൃഷ്ണന്‍ സ്വാഗതവും ഇ.ഐ മാനേജര്‍ എസ്.എസ് അഭിനേഷ് നന്ദിയും പറഞ്ഞു.

വിവിധ മേഖലകളിലെ വിഷയവിദഗ്ധരുമായി ജില്ലയിലെ സംരംഭകര്‍ക്ക് സംശയനിവാരണത്തിന് വേദിയൊരുക്കല്‍ ലക്ഷ്യമിട്ടായിരുന്നു പരിപാടി. വിവിധ വിഷയങ്ങളില്‍ ക്ലാസുകളും നടന്നു.