Advertisement

അന്താരാഷ്ട്ര ബാലികാ ദിനം.. പ്രഗതി സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളോടൊപ്പം ആചരിച്ച് ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് IAS.

By kcnchannel / October 12, 2026

കാസർകോട് : പെണ്‍കുട്ടികളുടെ അവകാശ സംരക്ഷണത്തിനും ലിംഗ വിവേചനത്തിനുമെതിരെ ബോധവത്കരണത്തിനും വേണ്ടി ആചരിക്കുന്ന ബാലികാ ദിനം ഉളിയത്തടുക്കയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗതി സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളോടൊപ്പം ആചരിച്ച് ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഐ .എ. എസ്.കലക്ടറേറ്റ് ചേംബറില്‍ കുട്ടികള്‍ക്കൊപ്പം സംവദിച്ചു മധുരം വിതരണം ചെയ്തു ആചരിച്ചു.ജില്ലാ എസ് പി നിധിന്‍രാജ് ഐപിഎസ്, എ എസ് പി അച്യുത അശോകന്‍,പ്രഗതി സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ എം അശോക് റായ് സന്നിഹിതരായിരുന്നു.പ്രഗതി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ഉദയകുമാര്‍ സ്വാഗതവും അദ്ധ്യാപിക അശ്വതി നന്ദിയും പറഞ്ഞു.